ഗുരുദേവൻ കാലത്തിന് മുൻപേ സഞ്ചരിച്ച ആത്മീയാചാര്യൻ: എം.സി. രാജിലൻ

 കണ്ണാടിപ്പറമ്പ്: ശ്രീ നാരായണ ചാരിറ്റബിൾ ട്രസ്റ്റിന്റെ മൂന്നാം  വാർഷികവും കണ്ണാടിപറമ്പ എസ് എൻ ഡി പി ശാഖയോഗത്തിന്റെ പ്രഥമ പ്രസിഡന്റ് പി.പി. ഗംഗാധരന്റെ  ഒൻപതാം ചരമ വാർഷികവും കണ്ണാടിപ്പറമ്പ് ഓഫീസിൽ വച്ചുനടന്നു .
പ്രശസ്ത വ്യക്തിത്വവികസന പരിശീലകൻ  എം.സി.രാജിലൻ ഭദ്രദീപംകൊളുത്തി യോഗം ഉദ്ഘാടനം ചെയ്തു .
 വിദ്യാഭ്യാസം, കൃഷി ,വ്യവസായം എന്നിവയ്ക്കു പ്രാധന്യം നൽകണമെന്ന് ലോകത്തോട് ആദ്യമായി പറഞ്ഞ ആത്‌മീയ ആചാര്യനാണ് ശ്രീനാരായണ ഗുരു.
ഗുരു ശിവഗിരിയിൽ തുടങ്ങാൻ ആഗ്രഹിച്ച 'ശിവഗിരി ഫ്രീ ഇൻഡസ്ട്രിയൽ ആൻഡ്‌ അഗ്രികൾച്ചറൽ ഗുരുകുലം' , തീർത്ഥാടന ലക്ഷ്യങ്ങൾ, സ്ഥാപിച്ച വിദ്യാലയങ്ങൾ എന്നിവ ഇതിനുദാഹരണമാണ് . ആധുനിക കാലഘട്ടം ആവശ്യപ്പെടുന്ന ഇതേ കാര്യങ്ങൾ നൂറ്റാണ്ടുകൾക്കു മുമ്പ് പ്രവൃത്തി പഥത്തിൽ എത്തിക്കുക എന്ന കർമ്മം ചെയ്ത ഗുരുദേവൻ ആധുനിക ഭാരതത്തിൻ്റെ ആത്മീയഗുരുവാണ് എന്ന് ഉദ്ഘാടന വേളയിൽ ശ്രീ  എം. സി. രാജിലൻ പറഞ്ഞു . 
തുടർന്ന് ശ്രീനാരായണ ചാരിറ്റബിൾ ട്രസ്റ്റ്ന്റെ മെമ്പർഷിപ് വിതരണഉദ്ഘാടനവും  എ വി പ്രകാശന് നൽകി അദ്ദ്ദേഹം നിർവഹിച്ചു യോഗത്തിൽ ട്രസ്റ്റ് പ്രസിഡന്റ് ബിജു പട്ടേരി അധ്യക്ഷത വഹിച്ചു എസ് എൻ.ഡി.പി. കണ്ണൂർ യൂണിയൻ സിക്രട്ടറി പി.പി. ജയകുമാർ ആശംസകളർപ്പിച്ചു.ട്രസ്റ്റി ട്രഷറർ സി.സൽഗുണൻ സ്വാഗതവും ട്രസ്റ്റ് വൈസ് പ്രസിഡന്റ് ഒ.ഷിനോയ്‌ നന്ദിയും പറഞ്ഞു .

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്