തളിപ്പറമ്പ് ദേശീയ പാതയിൽ കുപ്പം സ്കൂളിനടുത്ത് ജെ.സി ബി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരണപ്പെട്ടു

തളിപ്പറമ്പ്: ദേശീയ പാതയിൽ കുപ്പം സ്കൂളിനടുത്ത് ആക്രികടയായ ബഡാ
ബസാറിന് മുന്നിൽ ജെ.സി ബി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരണപ്പെട്ടു. സഹയാത്രികനായ യുവാവിന് പരിക്കേറ്റു.സ്കൂട്ടർ യാത്രക്കാരൻ ഏഴോം കൊട്ടിലയിലെ മുൻ പ്രവാസിയും ഇലക്ട്രീഷനുമായ എം.കെ.ശഷിൽരാജ്(38) ആണ് മരണപ്പെട്ടത്. ഇന്നലെ രാത്രി 7.10 ഓടെയായിരുന്നു അപകടം. തളിപ്പറമ്പിൽ നിന്നും വീട്ടിലേക്കുള്ള യാത്ര
മധ്യേയായിരുന്നു അപകടം. സാരമായി പരിക്കേറ്റശഷിൽ രാജിനെ
കണ്ണൂരിലെ ശ്രീ ചന്ദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും രാത്രി
11.40 ഓടെ മരണപ്പെട്ടു. കൊട്ടിലയിലെ പരേതനായ സി.എച്ച്.രാജൻ
ഫ്രാൻസീന ദമ്പതികളുടെ മകനാണ്. ഭാര്യ. അനില വേണു. ഏഴിമല നാവിക അക്കാദമി ജീവനക്കാരി. ആലുവയിൽ നിന്ന് രണ്ട് മാസം മുമ്പാണ് ഇവർ ഏഴിമല നാവിക അക്കാദമിയിൽ ജോലിക്കെത്തിയത്. ഏകമകൾ.
ദീക്ഷരാജ്. സഹോദരങ്ങൾ: ശർബിൻരാജ്, ശരൺ രാജ്. അതേസമയം സ്കൂട്ടറിൽ കൂടെ യാത്ര ചെയ്തിരുന്ന ശഷിൽ രാജിന്റെ അയൽവാസിയായ നിധിനും (24) അപകടത്തിൽ പരിക്കേറ്റിരുന്നു. കാലിന് സാരമായി പരിക്കേറ്റ ഇയാളെ പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ
കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞെത്തിയ പോലീസ്
വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു. തളിപ്പറമ്പ് പോലീസ് മൃതദേഹം
ഇൻക്വസ്റ്റ് നടത്തി.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്