സൗജന്യ ഇലക്ട്രോ തെറാപ്പി ക്യാമ്പ് ഉദ്ഘാടനം ചെയ്തു

സൗജന്യ ഇലക്ട്രോ തെറോപ്പി ക്യാമ്പ് സാംസ്കാരിക പ്രവർത്തകൻ കെ.എൻ രാധാകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു.

നാറാത്ത് : 13 ദിവസം നീണ്ടുനിൽക്കുന്ന സൗജന്യ ഇലക്ട്രോ തെറാപ്പി ക്യാമ്പിന് നാറാത്ത് ഭാരതി സാംസ്കാരിക സമിതി ഹാളിൽ തുടക്കം കുറിച്ചു. പ്രമേഹം, ഉറക്കമില്ലായ്മ, മുട്ടുവേദന, നടുവേദന, പേശീവലിവ്, ഉയർന്ന രക്തസമ്മർദ്ദം, തേയ്മാനം തുടങ്ങി 14ൽപരം ശാരീരിക പ്രശ്നങ്ങൾക്ക് ദിവസേന 30 മിനിറ്റ് ദൈർഘ്യമുള്ള ഇലക്ട്രോ തെറാപ്പിയിലൂടെ പരിഹാരം കാണാൻ കഴിയും എന്നതാണ് ഇതിന്റെ പ്രത്യേകത. സേവാഭാരതി നാറാത്ത് യൂണിറ്റിന്റെ സഹകരണത്തോടെ കോംപാനിയോ വെൽനസ്സ് സെൻറർ കണ്ണൂർ ആണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. സേവാഭാരതി യൂണിറ്റ് പ്രസിഡണ്ട് വിദ്യാധരന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സാംസ്കാരിക പ്രവർത്തകൻ കെ.എൻ രാധാകൃഷ്ണൻ മാസ്റ്റർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സേവാഭാരതി സംസ്ഥാന സെക്രട്ടറി എം രാജീവൻ മുഖ്യപ്രഭാഷണം നടത്തി . കേമ്പ് ഡയറക്ടർ സുനീഷ് ഗിരി പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിച്ചു. സിവി. രവീന്ദ്രൻ , എം പി ലക്ഷ്മണൻ , എം രാഹുലൻ , കെ എൻ രമേശ്, അമൃത ഉത്തമൻ എന്നിവരാണ് കേമ്പിനു നേതൃത്വം നൽകുന്നത്. ഏപ്രിൽ 20 മുതൽ മെയ് 3 വരെ എല്ലാ ദിവസവും രാവിലെ 8 മണി മുതൽ വൈകു: 5.30 വരെ കേമ്പിൽ സൗജന്യ പ്രവേശനമുണ്ടായിരിക്കും.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്