Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL പറശ്ശിനി വേവ്സ് മുല്ലക്കൊടി പാർക്ക് വേ ടൂറിസം പദ്ധതി'യുടെ പ്രവൃത്തി ഉദ്ഘാടനം നിർവ്വഹിച്ചു

പറശ്ശിനി വേവ്സ് മുല്ലക്കൊടി പാർക്ക് വേ ടൂറിസം പദ്ധതി'യുടെ പ്രവൃത്തി ഉദ്ഘാടനം നിർവ്വഹിച്ചു

സംസ്ഥാന ടൂറിസം വകുപ്പിന്റെ പറശ്ശിനി വേവ്സ് മുല്ലക്കൊടി പാർക്ക് വേ ടൂറിസം പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം മയ്യിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം വി അജിതയുടെ അധ്യക്ഷതയിൽ എം വി ഗോവിന്ദൻ മാസ്റ്റർ എം എൽ എ നിർവഹിച്ചു. 4,90,15,063 രൂപയുടെ ഭരണാനുമതിയാണ് ആദ്യ ഘട്ടത്തിൽ സർക്കാർ അനുവദിച്ചിട്ടുള്ളത്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് റോബർട്ട് ജോർജ് തുടങ്ങിയവർ മുഖ്യാതിഥികളായി.

 
ജില്ലാ പഞ്ചായത്ത് മെമ്പർ എം.വി ശ്രീജിനി, മയിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ.ടി രാമചന്ദ്രൻ, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ ചെയർപേഴ്സൺ കെ.പി രേഷ്മ, മയ്യിൽ ഗ്രാമപഞ്ചായത്ത് വികസനകാര്യ ചെയർപേഴ്സൺ പി.പ്രീത, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രവി മാണിക്കോത്ത്, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വി. വി അനിത, വാർഡ് മെമ്പർ എം. അസൈനാർ, എൻ. അനിൽകുമാർ, കെ.സി സുരേഷ്, കെ. സി സോമൻ നമ്പ്യാർ, സി. എച്ച് മൊയ്തീൻകുട്ടി, എം. അൻസാരി, കണ്ണൂർ D.T.P.C സെക്രട്ടറി ജിജേഷ് കുമാർ ജെ. കെ തുടങ്ങിയവർ ആശംസ അർപ്പിച്ച് സംസാരിച്ചു.
 ടൂറിസം വകുപ്പ് ജോയിന്റ് ഡയറക്ടർ മനോജ് ടി.സി സ്വാഗതവും ഡെപ്യൂട്ടി ഡയറക്ടർ കെ. സി ശ്രീനിവാസൻ നന്ദിയും പറഞ്ഞു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്