ഗീതാജ്ഞാന യജ്ഞത്തിന് കൊടിയേറി

കുറ്റ്യാട്ടൂർ: കുറ്റ്യാട്ടൂർ ശ്രീ ശങ്കര വിദ്യാനികേതന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഒമ്പതാമത് ശ്രീമദ് ഭഗവത് ഗീതാ ജ്ഞാനയജ്ഞം നായാട്ടുപറ ചൈതന്യപുരി ആശ്രമത്തിൽ ആരംഭിച്ചു. ചൈതന്യാശ്രമം മഠാധിപതി സംപൂജ്യ സ്വാമി ആത്മചൈതന്യ ധ്വജാരോഹണവും ദീപപ്രോജ്വലനവും നടത്തി. സംഘാടക സമിതി ചെയർമാൻ കെ.വി.നാരായണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. സ്വാമിനി ദേവി ജ്ഞാനാഭനിഷ്ഠ അനുഗ്രഹ ഭാഷണം നടത്തി. ഭാരതീയ വിദ്യാനികേതൻ സംസ്ഥാന സംഘടനാ സെക്രട്ടറി ആർ.അനീഷ്,  പ്രീതി രാമപുരം, കെ.രാജീവൻ, പ്രിയ.എം.വി. തുടങ്ങിയവർ സംസാരിച്ചു. സംഘാടക സമിതി ജനറൽ കൺവീനർ ടി.സി.മോഹനൻ സ്വാഗതവും കെ.കെ.നാരായണൻ നന്ദിയും പറഞ്ഞു. ഏപ്രിൽ ഒമ്പത് ഞായറാഴ്ച സമ്പൂർണ്ണ ഗീതാമന്ത്രജപ ഹവനം, ശ്രീമദ് ഭഗവദ്ഗീത സമ്പൂർണ്ണ പാരായണത്തോടെ ഗീതാജ്ഞാന യജ്ഞം സമാപിക്കും.


0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്