മയ്യിൽ ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂൾ 84-85 പത്താംക്ലാസ് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ സ്വാഗതം (84 - 85 SSLC Batch) ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു
മയ്യിൽ :- മയ്യിൽ ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂൾ 84-85 പത്താംക്ലാസ് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ സ്വാഗതം ഗ്രൂപ്പിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു മയ്യിൽ വ്യാപാര ഭവനിൽ വെച്ച് നടന്ന പരിപാടി വൈകിട്ട് 6.42 ന് നോമ്പ് തുറയോടെ ആരംഭിച്ചു കുറ്റ്യാട്ടൂർ പഞ്ചായത്ത് ഒന്നാം വാർഡ് മെമ്പറും ഗ്രൂപ്പ് അംഗവുമായ യൂസഫ് പാലക്കീൽ അധ്യക്ഷതവഹിച്ചു സഹപാഠികളായ ഇ പി നസീർ, ഉല്ലാസൻ കെ, പ്രദീപൻ പയ്യൻ , വിജയൻ ടി, ഉഷ പി സി പി, മനോഹരൻ യു പി എന്നിവർ റംസാൻ വ്രതത്തിന്റെ പ്രത്യേകതയേക്കുറിച്ചും റംസാൻ ആശംസകൾ നേർന്നും സംസാരിച്ചു. പുരുഷോത്തമൻ പി വി സ്വാഗതവും എം അബ്ദുറഹ്മാൻ നന്ദിയും പറഞ്ഞു....
Post a Comment