വയോജന സൗഹൃദ ഉത്തരവുകൾ കാര്യക്ഷമമായി നടപ്പാക്കണം SCFWA

വേളം : ഏതു സർക്കാർ പൊതുമേഖലാ സ്ഥാപനത്തിലും വയോജനങ്ങളെ ക്യൂ നിർത്തി ബുദ്ധിമുട്ടിക്കരുത് എന്ന സർക്കാർ ഉത്തരവും, ബസിൽ സീറ്റ് സംവരണം നിർബ്ബന്ധമായി നടപ്പാക്കണമെന്ന ഓർഡറും കാര്യക്ഷമമായി നടപ്പാക്കാൻ അധികൃതർ ശ്രദ്ധിക്കണമെന്ന് സീനിയർ സിറ്റി സൺസ് ഫ്രണ്ട്സ് വെൽഫേർ അസോസ്സിയേഷൻ കണ്ടക്കൈ വില്ലേജ് സമ്മേളനം ആവശ്യപ്പെട്ടു.

NCD മരുന്നുകൾ പോലെ ഹൃദ്രോഗങ്ങൾക്കും മറ്റു മുള്ള വില കൂടിയ മരുന്നുകളടക്കം പാവപ്പെട്ട രോഗികൾക്ക് ആശുപത്രികളിൽ ലഭ്യമാക്കണമെന്നും, ജലസമൃദ്ധി പദ്ധതിയിലൂടെ മുഴുവൻ വീടുകളിലും മുടക്കമില്ലാതെ വെള്ളം ലഭ്യമാക്കണമെന്നും, പൈപ്പിടാൻ വെട്ടിപ്പൊളിച്ച റോഡോ രങ്ങൾ പൂർവ്വസ്ഥിതിയിലാക്കാൻ ബന്ധപ്പെട്ടവർ അടിയന്തിരമായി ഇടപെടണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. പി.വി. വത്സൻ മാസ്റ്റർ ( മേഖലാ പ്രസി) ഉദ്ഘാടനവും രവി നമ്പ്രം ( മേഖലാ സെക്രട്ടരി ) വിശദീകരണവും നടത്തി. സി.സി. രാമചന്ദ്രൻ ആധ്യക്ഷ്യം വഹിച്ച യോഗത്തിൽ എം.പി. ബാലചന്ദ്രൻ സ്വാഗതം പറഞ്ഞു.

ഭാരവാഹികൾ : സി.സി. രാമചന്ദ്രൻ (പ്രസി.), എം.പി. ബാലചന്ദ്രൻ (സെക്രട്ടരി), കെ.വി. യശോദ ടീച്ചർ, പങ്കജാക്ഷൻ (വൈ.പ്രസി.), കെ.ഒ. കുഞ്ഞിരാമൻ, പി. കുഞ്ഞിരാമൻ (ജോ.സെക്ര.), കെ.കെ. ഓമന (ഖജാൻജി)0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്