മയ്യിൽ വാർത്തകൾ മയ്യിൽ വാർത്തകൾ

കൊളച്ചേരി വേട്ടക്കൊരുമകൻ ക്ഷേത്രത്തിൽ പുതുതായി നിർമ്മിച്ച സരസ്വതീ മണ്ഡപത്തിന്റെ സമർപ്പണം നിർവ്വഹിച്ചു

കൊളച്ചേരി വേട്ടക്കൊരുമകൻ ക്ഷേത്രത്തിൽ പുതുതായി നിർമ്മിച്ച സരസ്വതീ മണ്ഡപത്തിന്റെ സമർപ്പണം നിർവ്വഹിച്ചു

കൊളച്ചേരി വേട്ടക്കൊരുമകൻ ക്ഷേത്രത്തിൽ പുതുതായി നിർമ്മിച്ച സരസ്വതീ മണ്ഡപത്തിന്റെ ഉദ്ഘാടനം സിഒ നാരായണൻ നമ്പ്യാർ ഉദ്ഘാടനം ചെയ്യുന്നു


കൊളച്ചേരി : കൊളച്ചേരി വേട്ടക്കൊരുമകൻ ക്ഷേത്രത്തിൽ പുതുതായി നിർമ്മിച്ച സരസ്വതീ മണ്ഡപത്തിന്റെ സമർപ്പണം സി ഒ നാരായണൻ നമ്പ്യാർ നിർവ്വഹിച്ചു. ക്ഷേത്രം പ്രസിഡണ്ട് സി.ശ്രീധരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കെ എൻ രാധാകൃഷ്ണൻ മാസ്റ്റർ മുഖ്യാതിഥിയായി. സി ഒ സജീവ് കുമാർ, ഒ ദേവി, വി പി സ്വപ്ന, സി ഒ കുഞ്ഞിക്കണ്ണൻ, ടി പി രാധാകൃഷ്ണൻ, സി ഒ ഹരീഷ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് മാതൃ സമിതി നാരായണീയ പാരായണവും നടത്തി.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്