അരങ്ങുത്സവവേദിയിൽ ആടിതിമിർത്ത് നഞ്ചിയമ്മയും സംഘവും

മയ്യിൽ : അരങ്ങുത്സവവേദിയിൽ ആടിതിമിർത്ത് നഞ്ചിയമ്മയും സംഘവും. മണ്ണിന്റെ മനസ്സറിയുന്ന നാടൻപാട്ടുകളും ഗോത്രകലാരൂപങ്ങളും മയ്യിലിന്റെ മനസിൽ പതിഞ്ഞു. സാംസ്‌കാരിക സമ്മേളനം സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്‌ഘാടനം ചെയ്തു.

ആഘോഷങ്ങളെ വേർതിരിവുകളില്ലാതെ വരവേൽക്കുന്ന  ഐക്യബോധമാണ് കേരള സമൂഹത്തിന്റെ വളർച്ചയുടെ ഘടകം. വിശ്വാസങ്ങളെ രാഷ്ട്രീയ ഉല്പന്നങ്ങളാക്കി  മാറ്റുന്ന കാലത്ത് മതേതര കാഴ്ചപ്പാടിലൂടെ എല്ലാ വിഭാഗം ജനതയെയും ഒത്തുചേർക്കാനാണ് സാംസ്‌കാരിക വകുപ്പ് ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായാണ് അരങ്ങുത്സവം പോലുള്ള പരിപാടികൾ നടത്തുന്നതെന്ന് ഉദ്‌ഘാടനം ചെയ്തുകൊണ്ട് മന്ത്രി പറഞ്ഞു.

 ചടങ്ങിൽ കെ സി ഹരികൃഷ്ണൻ അധ്യക്ഷനായി. കെ കെ ശൈലജ എംഎൽഎ, നടൻ സന്തോഷ് കീഴാറ്റൂർ, സിനിമ പിന്നണി ഗായിക നഞ്ചിയമ്മ, ഭാരത് ഭവൻ സമിതി അംഗം ശങ്കർ റായ് എന്നിവർ മുഖ്യാതിഥികളായി. എ വി അജയകുമാർ, ടി കെ ഗോവിന്ദൻ, ബിജു കണ്ടക്കൈ, കെ ചന്ദ്രൻ, എൻ അനിൽകുമാർ, വി വി മോഹനൻ എന്നിവർ സംസാരിച്ചു. രാധാകൃഷ്ണൻ മാണിക്കോത്ത് സ്വാഗതവും എ പി മിഥുൻ നന്ദിയും പറഞ്ഞു. തുടർന്ന് സാംസ്‌കാരിക വകുപ്പിന്റെ സ്ത്രീ സമത്വത്തിനായുള്ള  സമംപരിപാടിയുടെ  ഭാഗമായി  വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ആദരിച്ചു. അന്താരാഷ്ട്ര പഞ്ചഗുസ്തി മത്സരത്തിൽ ഇരട്ട വെള്ളി മെഡൽ നേടിയ പി കെ പ്രിയ, എഴുത്തുകാരി നിഷ, കഥാകാരി ദേവിക എസ് ദേവ്, ബേബി ബാലകൃഷ്ണൻ എന്നിവരാണ് ആദരം. ഏറ്റുവാങ്ങിയത്.

അരങ്ങുത്സവത്തിൽ നാളെ (ശനിയാഴ്ച)

കേരള സർക്കാർ സാംസ്കാരിക വകുപ്പും മയ്യിൽ ജനസംസ്കൃതിയും ചേർന്ന് സംഘടിപ്പിക്കുന്ന മയ്യിലിന്റെ സ്വന്തം ഉത്സവമായ അരങ്ങുത്സവത്തിന്റെ അഞ്ചാം ദിനമായ വെള്ളിയാഴ്ച 'പാലാപ്പള്ളി' ഫെയിം അതുൽ നറുകര നയിക്കുന്ന 'സോൾ ഓഫ് ഫോക്ക്' അവതരിപ്പിക്കുന്ന നാടൻ പട്ടുകൾ അരങ്ങേറും.  സാംസ്കാരിക സമ്മേളനം ധനകാര്യ വകുപ്പ്‌ മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. നിയമസഭ സ്പീക്കർ എ എൻ ഷംസീർ, കെ വി സുമേഷ് എം എൽ എ, ക്ഷേത്രകലാ അക്കാദമി ചെയർമാൻ കാഞ്ഞങ്ങാട് രാമചന്ദ്രൻ‌ എന്നിവർ അതിഥികളായെത്തും.0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്