അരങ്ങിൽ നയനമനോഹര നടനം

മയ്യിൽ : നയനമനോഹരമായ  നൃത്താവിഷ്കാരവുമായി  
എസ് മഹലാലഷ്മിയും സംഘവും. 
സുഗതകുമാരിയുടെ 
പാദപ്രതിഷ്ഠയിലെ ശകലത്തെ  ആസ്പദമാക്കിയാണ് അവതരണം നടത്തിയത്. 
ഒരുമണിക്കൂർ നീളുന്ന ഡാൻസ് തീയറ്ററിലൂടെ നയനമനോഹരമായ നിമിഷങ്ങൾ സമ്മാനിച്ച മഹാലക്ഷ്മിയും സംഘവും സദസ്സിന്റെ കയ്യടികളേറ്റുവാങ്ങി. സാംസ്‌കാരിക സമ്മേളനം കേരളാ സംഗീത നാടക അക്കാദമി ചെയർമാൻ കരിവെള്ളൂർ മുരളി ഉദ്‌ഘാടനം ചെയ്തു. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും കാലത്ത് ബഹുസ്വരതയെ തകർക്കാൻ ചില ശക്തികൾ ശ്രമിക്കുമ്പോൾ മാനവികതയെ ഒന്നിപ്പിക്കാൻ ഇത്തരത്തിലുള്ള സാംസ്‌കാരിക സദസ്സുകളും കലാ പ്രകടനങ്ങളും ഊർജമാകും. മനുഷ്യരെ ചേർത്തുപിടിക്കാൻ കലയുടെ എല്ലാ ആദിമഭാവങ്ങളിലൂടെയും സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംഘാടക സമിതി ചെയർമാൻ കെ സി ഹരികൃഷ്ണൻ അധ്യക്ഷനായി. എഴുത്തുകാരി ജിസ ജോസ് വിശിഷ്ടാഥിതിയായി. കെ പി രാധ സ്വാഗതവും കെ കെ റിജേഷ് നന്ദിയും പറഞ്ഞു. 

അരങ്ങുത്സവത്തിൽ നാളെ

കേരള സർക്കാർ സാംസ്കാരിക വകുപ്പും മയ്യിൽ ജനസംസ്കൃതിയും ചേർന്ന് സംഘടിപ്പിക്കുന്ന മയ്യിലിന്റെ സ്വന്തം ഉത്സവമായ അരങ്ങുത്സവത്തിന്റെ എട്ടാം ദിനമായ ചൊവ്വാഴ്ച സംഗീത നാടക അക്കാദമിക്കുവേണ്ടി തിയേറ്റർ ഇന്ത്യ 'നവോത്ഥാനം' മൾട്ടിമീഡിയ ഡിജിറ്റൽ തിയേറ്റർ അവതരിപ്പിക്കും. സാംസ്കാരിക സമ്മേളനം മുൻ വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്യും. രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ, സംഗീത നാടക അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻ‌കുട്ടി എന്നിവർ അതിഥികളായെത്തും.0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്