BJP യും സംഘ പരിവാറും ത്രിപുരയിലെ CPM പ്രവർത്തകരുടെ വീടുകൾക്കു നേരയും, പാർട്ടി ഓഫീസുകൾക്ക് നേരേയും നടത്തി കൊണ്ടിരിക്കുന്ന ആക്രമണങ്ങൾക്കെതിരെ പ്രതിഷേധ പ്രകടനവും ജനകീയ സദസും സംഘടിപ്പിച്ചു

BJP യും സംഘ പരിവാറും ത്രിപുരയിലെ CPM പ്രവർത്തകരുടെ വീടുകൾക്കു നേരയും , പാർട്ടി ഓഫീസുകൾക്ക് നേരേയും നടത്തി കൊണ്ടിരിക്കുന്ന ആക്രമണങ്ങൾക്കെതിരെ CPM കൊളച്ചേരി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്നലെ പ്രതിഷേധ പ്രകടനവും ജനകീയ സദസും സംഘടിപ്പിച്ചു

ത്രിപുര നിയമസഭാ തെരെഞ്ഞടുപ്പിന് ശേഷം വീണ്ടും അധികാരത്തിൽ വന്ന BJP യും സംഘ പരിവാറും ത്രിപുരയിലെ CPM പ്രവർത്തകരുടെ വീടുകൾക്കു നേരയും , പാർട്ടി ഓഫീസുകൾക്ക് നേരേയും നടത്തി കൊണ്ടിരിക്കുന്ന ആക്രമണങ്ങൾക്കെതിരെ CPM കൊളച്ചേരി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്നലെ പ്രതിഷേധ പ്രകടനവും ജനകീയ സദസും സംഘടിപ്പിച്ചു. കരിങ്കൽ കുഴി ബസാറിൽ നടന്ന പ്രതിഷേധ പ്രകടനത്തിന് സി.സത്യൻ, പി പി കുഞ്ഞിരാമൻ, കുഞ്ഞിരാമൻ കൊളച്ചേരി നേതൃത്വം നൽകി.

ജനകീയ സദസ് ഏരിയാ കമ്മിറ്റി അംഗം എം.ദാമോദരൻ ഉദ്ഘാടനം ചെയ്തു. പി.വി. വത്സൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ശ്രീധരൻ സംഘമിത്ര സ്വാഗതവും സി സത്യൻ നന്ദിയും പറഞ്ഞു

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്