മയ്യിൽ വാർത്ത ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്... വായനക്കാരുടെ ആവശ്യാനുസരണം വെബ്സൈറ്റിലെ ടെസ്റ്റിൻ്റെ (എഴുത്തിന്റെ) വലുപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്...... മയ്യിൽ വാർത്ത ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്... വായനക്കാരുടെ ആവശ്യാനുസരണം വെബ്സൈറ്റിലെ ടെസ്റ്റിൻ്റെ (എഴുത്തിന്റെ) വലുപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്...... പാമ്പുരുത്തി കുറുമ്പ പുതിയ ഭഗവതി ക്ഷേത്രം പ്രതിഷ്ഠാദിനവും താലപ്പൊലി കളിയാട്ട മഹോൽസവവും

പാമ്പുരുത്തി കുറുമ്പ പുതിയ ഭഗവതി ക്ഷേത്രം പ്രതിഷ്ഠാദിനവും താലപ്പൊലി കളിയാട്ട മഹോൽസവവും

നാറാത്ത്: പാമ്പുരുത്തി കുറുമ്പ പുതിയ ഭഗവതി ക്ഷേത്രം പ്രതിഷ്ഠാദിനവും താലപ്പൊലി കളിയാട്ട മഹോൽസവവും നാളെ (09.03.23) തുടങ്ങും. തന്ത്രി ബ്രഹ്മശ്രീ കാട്ടുമാടം എളേടത്ത് ഈശാനൻ നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിലാണ് ചടങ്ങുകൾ നടക്കുക.

09.03.2023 വ്യാഴാഴ്ച വൈകീട്ട് 3 മണിക്ക് പ്രതിഷ്ഠാദിനം, പശുദാന പുണ്യാഹം ഗണപതി ഹോമം, പൂജാദികർമ്മങ്ങൾ വൈകു. 5 മുതൽ 5.45 വരെയുള്ള ശുഭമുഹൂർത്തത്തിൽ കാവിൽ കയറൽ, വൈകു. 4ന് തിടമ്പും തിരുവായുധവും എഴുന്നള്ളിപ്പും, കലവറ നിറക്കൽ ഘോഷയാത്രയും രാത്രി 7 മണിക്ക് കൊടി ഇലവെപ്പ് കർമ്മം, രാത്രി 10 മണിക്ക് പുതിയ ഭഗവതിയുടെ കൂടിയാട്ടം.

 മാർച്ച് 10 വെള്ളിയാഴ്ച രാത്രി കളോംബലി രാത്രി 8ന് കുടവെപ്പ്, 9 മണിക്ക് ഗണപതി കളത്തിൽ പൂജ, 10 മണിക്ക് പുതിയഭഗവതിയുടെ കൂടിയാട്ടം, 11 മണിക്ക് വീരൻതോറ്റം, 12.30ന് വീരൻ, വീരകാളി പുലർച്ചെ 2  മണിക്ക് കുളിച്ചെഴുന്നത്ത്, 3 മണിക്ക് കളം കയ്യേൽക്കൽ, 3.30ന് ബലി കയ്യേൽക്കൽ, പുലർച്ചെ 5 മണിക്ക് പുതിയഭഗവതി, ഭദ്രകാളി

11 ശനിയാഴ്ച വൈകു. 6 മണിക്ക് ഇളംകോലം, 8 മണിക്ക് ഗണപതികാലത്തിൽ പൂജ, രാത്രി 10 മണിക്ക് അന്തിപൂജ, 11 മണിക്ക് വിഷ്ണു മൂർത്തിയുടെ തോറ്റം, 11.30ന് മുതക്കലശം ഏഴുന്നള്ളത്ത്, 12 മണിക്ക് വീരൻദൈവം, പുലർച്ചെ 1 മണിക്ക് കുളിച്ചെഴുന്നത്ത്, 2 മണിക്ക് കളം കയ്യേൽക്കൽ താലപ്പൊലി, പുലർച്ചെ 3 മണിക്ക് കുളിച്ചെഴുന്നത്ത്, പുലർച്ചെ 5 മണിക്ക് വിഷ്ണുമൂർത്തി

മാർച്ച് 12 ഞായറാഴ്ച പുലർച്ചെ 5.30ന് കലശം കയ്യേൽക്കലും തായ്‌പരദേവതയുടെ തുരുമുടി നിവരലും, 8.30ന് പൂവ് ആരാധന, 10ന് ആറാടിക്കൽ ഉച്ചയ്ക്ക് ഭണ്ഡാരപ്പുരയിലേക്ക് തിടമ്പും തിരുവായുധവും ഏഴുന്നള്ളത്ത് എന്നിങ്ങനെ നടക്കും.

എല്ലാദിവസവും അന്നദാനം ഉണ്ടായിരിക്കുന്നതാണ്.

മാർച്ച് 28 മുതൽ ഏപ്രിൽ 4 വരെ പൂരമഹോത്സവം

അന്നദാനത്തിന്നുള്ള സാധനങ്ങളും മറ്റും സ്പോൺസർ ചെയ്യാൻ താൽപര്യപ്പെടുന്നവർ താഴെയുള്ള നമ്പറിൽ ബന്ധപ്പെടുക.
9744803777, 9895403856

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്