യൂത്ത് ക്ലബ്ബ് അവാർഡ് മയ്യിൽ അഥീന നാടക നാട്ടറിവു വീടിന്


നെഹ്റു യുവകേന്ദ്രയുടെ മികച്ച യൂത്ത് ക്ലബ് അവാർഡ് അഥീന നാടക നാട്ടറിവു വീട്, മയ്യിൽ ക്ലബിന്. യുവജന കായിക ക്ഷേമ മേഖലകളിൽ 2021-22 വർഷത്തിൽ മികച്ച പ്രവർത്തനം നടത്തിയതിനാണ് അവാർഡ്. ആരോഗ്യം, പരിസ്ഥിതി, ശുചിത്വം, സാമൂഹികാവബോധം സൃഷ്ടിക്കൽ, കലാ കായിക സാഹസിക പരിപാടികളുടെ സംഘാടനം, കോവിഡ് കാല പ്രതിരോധ പ്രവർത്തനങ്ങൾ, മഴവെള്ളസംഭരണം, ഫിറ്റ് ഇന്ത്യ ക്യാമ്പയിൻ തുടങ്ങിയ മേഖലകളിലെ 2021 ഏപ്രിൽ ഒന്ന് മുതൽ 2022 മാർച്ച് 31 വരെയുള്ള പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് ജില്ലാ വികസന കമ്മീഷണർ ചെയർമാനായ സമിതി അവാർഡ് നിശ്ചയിച്ചത്. 25000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് ജില്ലാ തല അവാർഡ്.0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്