കുറ്റ്യാട്ടൂർ മാങ്കോ പാർക്കിന് അഞ്ച് കോടി രൂപ വകയിരുത്തി

കുറ്റ്യാട്ടൂർ മാമ്പഴ ഉൽപ്പന്നങ്ങൾക്ക് ആഗോള മേൽവിലാസം ലഭിക്കുകയാണ്. മാങ്കോ പാർക്ക് നിർമ്മാണത്തിന് അഞ്ച് കോടി രൂപ ബഡ്ജറ്റിൽ വകയിരുത്തി. മാമ്പഴ ഉൽപ്പന്നങ്ങളുടെ അന്താരാഷ്ട്ര വിപണന സാധ്യതകളുടെ വിപുലീകരണത്തിനും ഭൗമ സൂചിക പദവി ലഭിച്ച കുറ്റാട്ടൂർ മാമ്പഴ ഉദ്പാദന- വിപണന മേഖലയുടെ വിപുലീകരണത്തിനും ഇതുവഴി സംവിധാനങ്ങൾ ഒരുങ്ങും.

മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ ഉത്പാദനവും, അത്യാധുനിക ശീതീകരണ സംവിധാനങ്ങൾ ഉൾപ്പെടെ സജ്ജീകരിച്ച് അഗ്രികൾച്ചർ വാല്യൂ അഡീഷൻ പ്ലാന്റുകൾ സ്ഥാപിക്കും. കയറ്റുമതിക്ക്  ഗുണകരമാകും വിധം അടിസ്ഥാന സൗകര്യ വികസനവും സാധ്യമാകും.

അന്താരാഷ്ട്ര വിപണികളിലേക്ക് കുറ്റ്യാട്ടൂർ മാമ്പഴ ഉൽപ്പന്നങ്ങൾ എത്തിക്കുന്നതിന് മാംഗോ പാർക്ക് വഴി സാധിക്കും. ഈ പാർക്ക് വരുന്നതോടെ ആഭ്യന്തര -അന്താരാഷ്ട്ര ടൂറിസം സാധ്യത കൂടി ഉപയോഗപ്പെടുത്തിയുള്ള വിപുലീകരണ പദ്ധതികൾ ആസൂത്രണം ചെയ്യും.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്