എസ് രമേശൻ നായർ സ്മൃതി ട്രസ്റ്റ് ഏർപ്പെടുത്തിയ മികച്ച ക്ഷേത്ര പരിപാലന സമിതിക്കുള്ള ക്ഷേത്ര കർമ്മ പുരസ്കാരം വള്ളുവൻ കടവ് ശ്രീ മുത്തപ്പൻ മടപ്പുരയ്‌ക്ക്

അശരണരായ ഭക്തജനങ്ങൾക്ക് ആശ്രയ കേന്ദ്രമായ,  അനുഗ്രഹാശിസ്സുകൾ ചൊരിയുന്ന പ്രത്യക്ഷ ദൈവങ്ങൾ
ശ്രീ മുത്തപ്പനും തിരുവപ്പനയും കുടി കൊള്ളുന്ന വള്ളുവൻ കടവ് ശ്രീ മുത്തപ്പൻ മടപ്പുരയ്‌ക്കു  ഈ വർഷത്തെ ക്ഷേത്ര കർമ്മ പുരസ്കാരം ലഭിച്ചിച്ചിരിക്കുന്നു.  

20.02.2023 ന് കാഞ്ഞങ്ങാട്  വച്ചു ബഹു. പശ്ചിമബംഗാൾ ഗവർണ്ണർ ശ്രീ. സി. വി.ആനന്ദ ബോസ്സ് അവാർഡ് ദാനം നിർവ്വഹിക്കും.

ക്ഷേത്ര പരിപാലനം, സാമുഹ്യ സേവനം, ആരോഗ്യ മേഖലയിലെ പ്രവർത്തനം, ഉത്സവാഘോഷങ്ങളിലെ പ്രത്യേകത എന്നിവയൊക്കെ മുൻനിർത്തി വിദഗ്ദ സമിതി നിർണ്ണയിച്ച അവാർഡ് ക്ഷേത്ര ഭരണ സമിതിയുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് ഉർജ്ജമേകും.  

മടപ്പുര ട്രസ്റ്റി ബോർഡിനും സംരക്ഷണ സമിതിക്കും  അഭിനന്ദനങ്ങൾ 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്