വ്യാപാരി വ്യവസായി സമിതി മയ്യില്‍ ഏരിയ സമ്മേളനം ഫെബ്രുവരി 12നു ഞായറാഴ്ച കണ്ണാടിപറമ്പ് ദേശസേവ യുപി സ്കൂളില്‍ (എ.പ്രമോദ് നഗര്‍) നടക്കും. നാറാത്ത്, കൊളച്ചേരി, മയ്യില്‍, കുറ്റ്യാട്ടൂര്‍ പഞ്ചായത്തുകളിലെ 7 യൂണിറ്റുകളില്‍ നിന്നായി 150 ഓളം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും രാവിലെ 10 മണിക്ക് ജില്ലാ സെക്രട്ടറി പി.എം.സുഗുണന്‍ ഉദ്ഘാടനം നിര്‍വഹിക്കും. ഏരിയ സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയയതായി ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. വ്യാപാരി വ്യവസായി സമിതി
മയ്യില്‍ ഏരിയ കമ്മിറ്റി ഓഫിസില്‍ നടന്ന വാര്‍ത്ത സമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ കെ.ബൈജു, ഏരിയ സെക്രട്ടറി പി.പി.ബാലകൃഷ്ണന്‍, പ്രസിഡണ്ട് കെ.വി.ഗംഗാധരന്‍, സംഘാടക സമിതി കണ്‍വീനര്‍ പി.വി.ശശിധരന്‍ എന്നിവര്‍ പങ്കെടുത്തു.
Post a Comment