ആറാം ക്ലാസ്സ് വിദ്യാർത്ഥി കുഴഞ്ഞ് വീണ് മരിച്ചു

കാഞ്ഞിരോട് പഴയ പള്ളിക്ക് സമീപം ബൈത്തുൽ ഖമറിലെ ആദിൽ (11) ആണ് മരിച്ചത്. കിഴക്കടച്ചാൽ മദ്രസയിൽ വെച്ച് ശനിയാഴ്ച വൈകുന്നേരം 3.30നാണ് സംഭവം. ആദിൽ കുഴഞ്ഞ് വീണതിന് പിന്നാലെ ഉടൻ തന്നെ ചക്കരക്കൽ സി എച്ച് സി യിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൗവ്വഞ്ചേരി യു.പി സ്കൂളിൽ ആറാം ക്ലാസ് വിദ്യാർത്ഥിയാണ് ആദിൽ. 
ഹാരിസ്-ഫാത്തിമ ദമ്പതികളുടെ മകനാണ്. 
സഹോദരങ്ങൾ: അൻഹ, ഹംദ മുഹമ്മദ്.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്