കയരളോത്സവം സംഘടിപ്പിച്ചു

ഗ്രാമത്തിന്റെ വിശുദ്ധി കൈവിടാതെ വികസനം നടപ്പാക്കുന്ന കയരളം ഗ്രാമം സംസ്ഥാനത്തിന്‌ മാതൃകയാണെന്ന് ഗാന രചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി പറഞ്ഞു. കയരളം എ.യു.പി സ്കൂളിലെ ഒരു നൂറ്റാണ്ടിലെ പൂർവ വിദ്യാർഥി കൂട്ടായ്മ സംഘടിപ്പിക്കുന്ന കയരളോത്സവം ഞായറാഴ്ച (15.01.2023) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ദേശീയ അധ്യാപക അവാർഡ് ജേതാവും പൂർവ വിദ്യാർഥിയുമായ രാധാകൃഷ്ണൻ മാണിക്കോത്ത് അധ്യക്ഷത വഹിച്ചു. മലയാള ചലച്ചിത്ര ഗാനങ്ങളിലെ വരികളിലെ ഗ്രാമ വിശുദ്ധി കയരളം ഗ്രാമത്തിൽ കാണാനാകുന്നുവെന്നും വിവിധ ഗാനരചനകളെ ആസ്പദമാക്കി അദ്ദേഹം അവതരിപ്പിച്ചു.

1910-ൽ സ്ഥാപിതമായ വിദ്യാലയത്തിലെ നിലവിലുള്ള രേഖകളിലെ രജിസ്റ്ററിൽ ഒന്നാമതായ മാണിക്കോത്ത് പദ്‌മനാഭൻ നമ്പ്യാരെ ചടങ്ങിൽ ആദരിച്ചു. പൂർവ വിദ്യാർഥിയായ മുൻ എം.പി പി.കെ ശ്രീമതി, പഞ്ചായത്ത് അംഗങ്ങളായ കെ ശാലിനി, രവി മാണിക്കോത്ത്, സംഘാടക സമിതി കൺവീനർ ഇ.കെ രതി, കെ.പി കുഞ്ഞിക്കൃഷ്ണൻ, പ്രഥമ അധ്യാപിക എം.എം വനജ കുമാരി, എം.ഒ സിനി, യു.കെ രാജീവൻ തുടങ്ങിയവർ സംസാരിച്ചു.

ലോക പഞ്ചഗുസ്തി മത്സരത്തിൽ ഇരട്ട വെള്ളി വിജയം നേടിയ പി.കെ പ്രിയക്ക് ആദരവും നടത്തി. വിരമിക്കുന്ന പ്രഥമ അധ്യാപകൻ എം രാധാകൃഷ്ണൻ വിദ്യാലയ ലൈബ്രറിക്ക് നൽകുന്ന ഗ്രന്ഥശേഖരം ചടങ്ങിൽ കൈമാറി. വിവിധ മത്സര പരീക്ഷകൾ, കായിക മേളകൾ എന്നിവയിൽ തിളക്കമാർന്ന വിജയികൾക്കുള്ള ഉപഹാര വിതരണവും നടന്നു.















0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്