ഊർജസംരക്ഷണറാലി

മയ്യിൽ: തായംപൊയിൽ  സഫ്‌ദർ ഹാഷ്‌മി സ്‌മാരക ഗ്രന്ഥാലയം, ചട്ടുകപ്പാറ ഗവ. ഹയർസെക്കൻഡറി സ്‌കൂൾ നാഷണൽ സർവീസ്‌ സ്‌കീം, ചട്ടുകപ്പാറ ഇഎംഎസ്‌ സമാരക ഗ്രന്ഥാലയം എന്നിവ ചേർന്ന്‌  ചട്ടുകപ്പാറയിൽ ഊർജസംരക്ഷണറാലിയും സിഗ്‌നേച്വർ ക്യാമ്പയിനും സംഘടിപ്പിച്ചു. എനർജി മാനേജ്മെൻ്റ് സെൻ്റർ കേരള, സെൻ്റർ ഫോർ എൻവയേൺമെൻ്റ് ആൻഡ് ഡെവലെപ്മെൻറ് എന്നിവയുമായി ചേർന്ന് തളിപ്പറമ്പ് മണ്ഡലത്തിൽ സംഘടിപ്പിക്കുന്ന ഊർജ കിരൺ ക്യാമ്പയിൻ്റെ ഭാഗമായാണ് പരിപാടി. ചട്ടുകപ്പാറ ഹയർസെക്കൻഡറി സ്‌കൂളിൽ നിന്ന്‌ റാലി പ്രിൻസിപ്പൽ എ വി ജയരാജൻ ഫ്‌ളാഗ്‌ ഓഫ്‌ ചെയ്തു. വിദ്യാർഥികൾ, അധ്യാപകർ, കുറ്റ്യാട്ടൂർ പഞ്ചായത്തിലെ ജനപ്രതിനിധികൾ, ജീവനക്കാർ, ഗ്രന്ഥശാല പ്രവർത്തകർ തുടങ്ങിയവർ പങ്കാളികളായി.പഞ്ചായത്ത്‌ ഓഫീസ്‌ പരിസരത്ത്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി പി റെജി സിഗ്‌നേച്വർ ക്യാമ്പയിൻ ഉദ്‌ഘാടനം ചെയ്തു. എ വി ജയരാജൻ ഊർജസംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.കെ പ്രിയേഷ് കുമാർ, എം കെ ഷൈജു എന്നിവർ സംസാരിച്ചു.


0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്