മലയാള ഭാഷാപോഷണ വേദിയുടെ മൊഴിയോരം ഭാഷാകളരി സമാപിച്ചു

മയ്യിൽ: വേളം പൊതുജന വായന ശാലയും കണ്ണൂർ മലയാള ഭാഷാപോഷണ വേദിയും സംയുക്തമായി സംഘടിപ്പിച്ച മൊഴിയോരം മാതൃഭാഷാകളരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.വി. അജിത ഉദ്ഘാടനം ചെയ്തു. സി.സി. നാരായണൻ അധ്യക്ഷനായി. ജനു ആയിച്ചാങ്കണ്ടി സ്വാഗതവും കെ.കെ.രാഘവൻ നന്ദിയും പറഞ്ഞു. മാതൃഭാഷാ പ്രസക്തി , വ്യവഹാര രീതികൾ, കഥ - കവിത രചന , കടങ്കഥ - പഴഞ്ചൊൽ പയറ്റ് എന്നീ വിഷയങ്ങളിൽ മണി കണ്ഠൻ മാസ്റ്റർ, രവി നമ്പ്രം , ജനു ആയിച്ചാങ്കണ്ടി, നിഷ, ടി.പി. , വി. മനോമോഹനൻ മാസ്റ്റർ എന്നിവർ ക്ലാസ്സു നയിച്ചു.കാവ്യവേദി, വിഷ്ണുനാഥ് ദിവാകരന്റെകഥാപ്രസംഗം എന്നിവയും നടന്നു. സുഗതകുമാരി സ്മാരക കവിതാ പുരസ്ക്കാര ജേത്രി ടി.പി. നിഷ ടീച്ചറെ ആദരിച്ച ചടങ്ങ് സുധാകരൻചന്ദ്രത്തിൽ AEO തളിപ്പറമ്പ സൗത്ത് ഉദ്ഘാടനം ചെയ്തു. രവിനമ്പ്രം ആധ്യക്ഷ്യം വഹിച്ചു. പഞ്ചായത്ത് മെമ്പർ കെ.ബിജു സമ്മാനദാനം നിർവഹിച്ചു. എം.എസ്.എസ്. മതിലകം തൃശ്ശൂർ മാസികാ പ്രകാശനം നടത്തി. യു. ലക്ഷ്മണൻ , വി. മനോമോഹനൻ , ടി.പി. നിഷ, സി.സി. നാരായണൻ , കെ. പ്രിയ ടീച്ചർ അഴീക്കോട്, നന്ദന സോമൻ ഇരിണാവ് എന്നിവർ സംസാരിച്ചു. കെ.പി.രാധാകൃഷ്ണൻ സ്വാഗതവും, സിറാജ് ഇ.കെ നന്ദിയും പറഞ്ഞു

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്