വ്യാപാരി വ്യവസായി സമിതി മയ്യിൽ ഏരിയ, കമ്പിൽ യൂണിറ്റ് സമ്മേളനം നടന്നു

വ്യാപാരി വ്യവസായി സമിതി മയ്യിൽ  ഏരിയ, കമ്പിൽ യൂണിറ്റ് സമ്മേളനം   18.12.2022-ന് ഞായറാഴ്ച കൊളച്ചേരി പഞ്ചായത്ത് വായനശാല ഹാൾ (എ. പ്രമോദ് നഗർ ) .കമ്പിൽ വച്ച് നടന്നു. 

ബാബുരാജ് മുത്തുമണിയുടെ അധ്യക്ഷതയിൽ നടന്ന സമ്മേളനം  വ്യാപാരി വ്യവസായി സമിതി കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം സി .എച്ച്. പ്രദീപൻ  ഉദ്ഘാടനം ചെയ്തു. യൂനിറ്റ് സെക്രടറി എ. സഹജൻ റിപ്പോർട്ട് അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി പി.പി. ബാലകൃഷ്ണൻ ഏരിയ പ്രസിഡണ്ട് കെ.വി.ശശിധരൻ ഏരിയ കമ്മറ്റി അംഗം ജനാർദ്ദനൻ പി. തുടങ്ങിയ  നേതാക്കൾ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

  എ.സഹജൻ സെക്രട്ടറിയും .ബാബുരാജ് മുത്തുമണി പ്രസിഡണ്ട് ആയും ,നാരായണൻ ജോ :സെക്രട്ടറി, വിനീഷ് വൈസ് പ്രസിഡണ്ട് ഗണേശൻ പി. ട്രഷറർ എന്നിവരെ പുതിയ ഭാരവാഹികളായി തിരഞ്ഞെടുത്തു. ദേവദാസൻ സമ്മേളനത്തിന്  നന്ദി പറഞ്ഞു. 0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്