Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL NEWS TIME

മയ്യിൽ ഗ്രാമപ്പഞ്ചായത്ത്, ബ്ലോക്ക് കേരളോത്സവത്തിൽ ചാമ്പ്യൻഷിപ്പ് നേടിയ മയ്യിൽ ഗ്രാമപ്പഞ്ചായത്ത് ടീം അംഗങ്ങൾക്ക് അനുമോദനം

മയ്യിൽ ഗ്രാമപ്പഞ്ചായത്ത്, ബ്ലോക്ക് കേരളോത്സവത്തിൽ ചാമ്പ്യൻഷിപ്പ് നേടിയ മയ്യിൽ ഗ്രാമപ്പഞ്ചായത്ത് ടീം അംഗങ്ങൾക്ക് അനുമോദനം 2022 ഡിസംബർ 13 ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് പഞ്ചായത്ത് ഹാളിൽ മയ്യിൽ ഗ്രാമപ്പഞ്ചായത്ത് വൈസ് മയ്യിൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി എം.വി. അജിത നിർവഹിക്കും. മയ്യിൽ ഗ്രാമപ്പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ശ്രീമതി. അനിത വി. വി സ്വാഗതവും ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ശ്രീമതി. കെ.പി.രേഷ്മ, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി. എം.വി. ഓമന, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി. ലിജി.എം.കെ, മയ്യിൽ ഗ്രാമപ്പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ.രവി മാണിക്കോത്ത് എന്നിവർ ആശംസ അറിയിക്കും. മയ്യിൽ ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി ശ്രീ.പി.ബാലൻ നന്ദിയും പറയും.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്