കണ്ണൂർ - കാസർഗോഡ് സംയുക്ത ജില്ലാ കള്ളുഷാപ്പ് ലൈസൻസി അസോസിയേഷൻ സമ്മേളനം പറശ്ശിനിക്കടവ് വിസ്മയ പാർക്കിൽ വെച്ച് നടന്നു


കള്ളുഷാപ്പ് ലൈസൻസി അസോസിയേഷൻ കണ്ണൂർ - കാസർഗോഡ് സംയുക്ത ജില്ലാ സമ്മേളനം പറശ്ശിനിക്കടവ് വിസ്മയ പാർക്കിൽ വെച്ച് നടന്നു.

 ഡോക്ടർ സെബാസ്റ്റ്യൻ പോൾ ഉദ്ഘാടനം ചെയ്ത സമ്മേളനത്തിന് കള്ളുഷാപ്പ് ലൈസൻസി അസോസിയേഷൻ  കണ്ണൂർ ജില്ലാ പ്രസിഡണ്ട്  കാവിൽ കണ്ണൻ അധ്യക്ഷത വഹിച്ചു.

 എല്ലാ കള്ളുഷാപ്പ് ലൈസൻസികളെയും സംരക്ഷിക്കുന്ന നയം രൂപീകരിക്കണമെന്ന്  സെബാസ്റ്റ്യൻ പോൾ പറഞ്ഞു. കാസർഗോഡ് ജോയിന്റ് സെക്രട്ടറി ബിനു വി.കെ, കണ്ണൂർ ജില്ലാ സെക്രട്ടറി  കുര്യാക്കോസ് എന്നിവർ റിപ്പോർട്ട് അവതരണം നടത്തി.

 കള്ളുഷാപ്പ് ലൈസൻസി അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്   എം.എസ് മോഹൻദാസ് മുഖ്യപ്രഭാഷണം നടത്തി.

 കള്ളുഷാപ്പ് ലൈസൻസി അസോസിയേഷൻ സംസ്ഥാന സെക്രട്ടറി അജിത് ബാബു നയപരമായ വിശദീകരണവും, സംസ്ഥാന ട്രഷറർ മനോജ് മാണി ഓൺലൈൻ സംബന്ധിച്ചുള്ള വിശദീകരണവും നൽകി.

 സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ ഭഗീരഥൻ പാലക്കാട്, ഷാജി കോഴിക്കോട്, പാലക്കാട് സ്റ്റേറ്റ് കമ്മിറ്റി പ്രസിഡന്റ് കൃഷ്ണൻകുട്ടി, സംസ്ഥാന ജോയിന്റ് സെക്രട്ടറി പി എസ് ജയരാജ്, കാസർഗോഡ് ജില്ലാ പ്രസിഡന്റ് കെ.ജി ശശികുമാർ  തുടങ്ങിയവർ ആശംസ അർപ്പിച്ച് സംസാരിച്ചു.

 കണ്ണൂർ ജില്ലാ സെക്രട്ടറി സാബു കുര്യാക്കോസ് സ്വാഗതവും, കാസർഗോഡ് സെക്രട്ടറി പി.ടി ലാലു നന്ദിയും പറഞ്ഞു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്