Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL ഹാശിം തങ്ങൾ സ്മാരക എക്‌സലൻസി അവാർഡ്: സിംസാറുൽ ഹഖ് ഹുദവിക്ക്

ഹാശിം തങ്ങൾ സ്മാരക എക്‌സലൻസി അവാർഡ്: സിംസാറുൽ ഹഖ് ഹുദവിക്ക്

കണ്ണൂർ: കണ്ണാടിപ്പറമ്പ് ദാറുൽ ഹസനാത്ത് ശിൽപിയും ജില്ലാ നാഇബ് ഖാസിയും മത-സാമൂഹിക - സാംസ്കാരിക മേഖലയിലെ നിറ സാന്നിധ്യവുമായിരുന്ന മർഹൂം സയ്യിദ് കെ.എം ഹാശിംകുഞ്ഞി തങ്ങളുടെ പേരിൽ ഏർപ്പെടുത്തിയ എക്സലൻസി പുരസ്ക‌ാരത്തിന് സിംസാറുൽ ഹഖ് ഹുദവി അർഹനായി. പണ്ഡിത ലോകത്തെ നിറസാന്നിധ്യമായി നിലകൊള്ളുമ്പോൾ തന്നെ മാനവിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് ജീവിച്ച സാമൂഹിക പരിഷ്കർത്താവായിരുന്നു സയ്യിദ് ഹാശിം കുഞ്ഞി തങ്ങൾ കേരളത്തിലെ മത,സാംസ്‌കാരിക മേഖലകളിലും മാനവസൗഹാർദ്ദത്തിനും അദ്ദേഹം നൽകിയ സംഭാവനകളുടെ സ്മരണാർത്ഥമാണ് അവാർഡ് ഏർപ്പെടുത്തിയത്.

പ്രമുഖ വാഗ്മിയും ബഹുഭാഷാ പണ്ഡിതനുമായ സിംസാറുൽ ഹഖ് ഹുദവിക്ക് ഈവരുന്ന ഡിസംബർ മാസം അവസാനവാരത്തിലാണ് പുരസ്കാരം സമ്മാനിക്കുന്നത്.

സയ്യിദ് അലി ബാ അലവി തങ്ങൾ, അബ്ദുറഹ്‌മാൻ കല്ലായി,അഡ്വ:അബ്ദുൽ കരീം ചേലേരി, കെ.എൻ മുസ്തഫ ഹാജി,കെപി അബൂബക്കർ ഹാജി, കബീർ കണ്ണാടിപ്പറമ്പ് എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാര ത്തിന് സിംസാറുൽ ഹഖ് ഹുദവിയെ തിരഞ്ഞെടുത്തത്.

0/Post a Comment/Comments

Advertisement