മയ്യിൽ: ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ളോയീസ് ആൻഡ് ടീച്ചേഴ്സ് നവംബർ 21 ന് നടത്തുന്ന സെക്രട്ടറിയേറ്റ് വളയൽ സമരവുമായി ബന്ധപ്പെട്ട് കാസർകോട് -കോഴിക്കോട് മേഖലാ പ്രചാരണ ജാഥക്ക് മയ്യിലിൽ സ്വീകരണം നൽകി.ശബള പരിഷ്കരണം ഉടൻ നടപ്പിലാക്കുക, വിദ്യാഭ്യാസ, സർവീസ് മേഖലകൾ തകർക്കുന്ന നീക്കങ്ങൾ ഉപേക്ഷിക്കുക, ഏൺഡ് ലീവ് സറണ്ടർ പുന:സ്ഥാപിക്കുക, അന്യായമായ സ്ഥലം മാറ്റങ്ങൾ റദ്ദ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സെക്രട്ടറിയേറ്റ് വളയൽ സമരം സംഘടിപ്പിക്കുന്നത്. ജാഥാ ലീഡർ എം.എ അജിത് കുമാർ ഉദ്ഘാടനം ചെയ്തു. സി ഐ ടി യു നേതാവ് എ. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.


Post a Comment