കുറ്റ്യാട്ടൂർ : ശലഭ പഠന യാത്ര സംഘടിപ്പിച്ച് കുറ്റ്യാട്ടൂർ എൽ. പി. സ്കൂൾ . ആറളം ചിത്രശലഭ സങ്കേതത്തിലാണ് പഠനയാത്ര സംഘടിപ്പിച്ചത് . മഴയറിഞ്ഞു കാടറിഞ്ഞു" സീഡ് ക്ലബിൻ്റെയും സാമൂഹ്യ ശാസ്ത്ര ക്ലബിൻ്റെയും ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ മഴയും, പുഴയും, കാടും ,പരിസ്ഥിതിയും സംരക്ഷിക്കേണ്ടതിൻ്റെ ആവശ്യകതയെ കുറിച്ച് ബീറ്റ് ഫോറസ്റ്റ് ഓഫീസർ എം ജിഷ്ണു , വാച്ചർ സുശാന്ത് മടപ്പുരക്കൽ എന്നിവർ ക്ലാസെടുത്തു. എ.കെ ഹരീഷ് കുമാർ, കെ ഷൈറ, സുബിന, ഷിംന പ്രവീൺ എന്നിവർ നേതൃത്വം നല്കി.

Post a Comment