മയ്യിൽ: ജനാധിപത്യത്തെ സംരക്ഷിക്കാനായി ഡൽഹിയിൽ പ്രതിഷേധിച്ച പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, എം.പിമാരായ പ്രിയങ്കാ ഗാന്ധി, കെ.സി വേണുഗോപാൽ , കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ ഉൾപ്പെടെയുള്ള നേതാക്കന്മാരെയും എം.പിമാരെയും ജനപ്രതിനിധികളെയും മർദ്ദിച്ച പോലിസ് നടപടിയിൽ മയ്യിൽ ടൗണിൽ കരിദിനാചരണം നടത്തി. കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി മയ്യിൽ ടൗണിൽ സംഘടിപ്പിച്ച പ്രകടനവും പ്രതിഷേധ യോഗവും ഡി സി സി സെക്രട്ടറി കെ. എം. ശിവദാസൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് കെ.പി. ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. ദളിത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ദാമോദരൻ കൊയിലേര്യൻ, മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി വി.സന്ധ്യ, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റുമാരായ ടി.പി. സുമേഷ്, എം. പ്രേമാനന്ദൻ, പി.കെ വിനോദൻ പഞ്ചായത്തംഗങ്ങളായ യൂസഫ് പാലക്കൽ, കെ.അജയകുമാർ, അനസ് നമ്പ്രം, ഷാഫി കോറളായി എന്നിവർ സംസാരിച്ചു.

Post a Comment