മയ്യിൽ: ഗ്രാമപഞ്ചായത്ത്, സാമൂഹ്യാരോഗ്യ കേന്ദ്രം എന്നിവ ചേർന്ന് മെൻസ്‌ട്രുവൽ കപ്പ് വിതരണ ഉദ്ഘാടനം നടത്തി. മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി സി വിനോദ്കുമാർ ചടങ്ങ് നിർവഹിച്ചു. ആയുർവേദ ഡോക്ടറും ഹിന്ദുസ്ഥാൻ ലാറ്റക്സ് ലിമിറ്റഡ് പ്രൊജക്റ്റ് അസിസ്റ്റന്റുമായ ഡോ: ജസ്‌ന, ബോധവൽക്കരണ ക്ലാസ്സ് നടത്തി. വൈസ് പ്രസിഡന്റ് എൻ വി ശ്രീജിനി, ബ്ലോക്ക് ഹെൽത്ത് സൂപ്രണ്ട് പി.വി. രതീഷ്, CHC മയ്യിൽ സാമൂഹികാ രോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്‌പെക്ടർ താര, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിന്റ് കമ്മിറ്റി ചെയർമാൻ കെ രമേശൻ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി കെ ബാലകൃഷ്ണൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീജ പി പി, ജനപ്രതിനിധികൾ, ആശ വർക്കർമാർ, പാലിയേറ്റീവ് നേഴ്സ്, ഹെൽത്ത് നേഴ്സ് തുടങ്ങിയവർ പങ്കെടുത്തു. ആശ വർക്കർമാരുടെ അവലോകന യോഗവും നടത്തി.

Post a Comment