മയ്യിൽ: അതിഥി തൊഴിലാളികളുടെ മക്കൾക്കായി ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഗവ: ഹയർ സെക്കൻ്ററി സ്കൂളിൽ നടപ്പിലാക്കുന്ന പ്രത്യേക പദ്ധതിക്ക് നാളെ തുടക്കമാകും . ജ്യേതി എന്ന പേരിലുള്ള പദ്ധതിയുടെ ഉദ്ഘാടനം രാവിലെ പത്തിന് മയ്യിൽ പഞ്ചായത്ത് പ്രസിഡൻ്റ് സി. സി. വിനോദ് കുമാർ ഉദ്ഘാടനം ചെയ്യും. വിദ്യാർഥികളുടെ അക്കാദമിക, സാമൂഹിക, മാനസിക ഉന്നമനം ലക്ഷ്യമാക്കിയാണ് പദ്ധതി നടപ്പിലാക്കുന്നത്. നിശ്ചയിച്ച അക്കാദമിക സമയത്തിനു പുറമെ പ്രത്യേക പരിശീലനങ്ങളും ഉണ്ടാകും

Post a Comment