മയ്യിൽ: ജൈവ കർഷക സമിതിയുടെ നേതൃത്വത്തിൽ ഡിസമ്പർ 26,27 തീയതികളിൽ കണ്ണൂരിൽ നടക്കുന്ന ജൈവ കർഷക സംഗമത്തിൻ്റെ അനുബന്ധ പരിപാടിയായി കണ്ടക്കൈ എസ്. ജെ.എം വായനശാല &ദേശീയ ഗ്രന്ഥാലയം, പാടശേഖര സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ 'ജൈവ കൃഷിയും ഭക്ഷ്യ സുരക്ഷയും ' എന്ന വിഷയത്തെക്കുറിച്ച് കാർഷിക ബോധവൽക്കരണക്ലാസ്സ് നടത്തി. സി.കൃഷ്ണൻ അധ്യക്ഷത വഹിച്ചു. എം സുകുമാരൻ ചെറുവയൽ രാമൻ അനുസ്മരണം നടത്തി. പഞ്ചായത്ത് മെമ്പർ കെ.കെ സൈമാബി പരിപാടി ഉദ്ഘാടനം ചെയ്തു. കേരള ജൈവ കർഷക സമിതി മുൻ പ്രസിഡണ്ട് സി വിശാലാക്ഷൻ മാസ്റ്റർ ക്ലാസ്സെടുത്തു. എ.കെ നാരായണൻമാസ്റ്റർ,കെ ഭവദാസൻ എന്നിവർ ആശംസാ പ്രസംഗം നടത്തി. കെ അജയകുമാർ സ്വാഗതവും കെവി വിജയൻ നന്ദിയും പറഞ്ഞു.
ക്ലാസിൽ പങ്കെടുത്തവർക്ക് സൗഹൃദ ചീര കമ്പ്, സി.ദാമോദരൻ വിതരണം ചെയതു.

Post a Comment