മയ്യിൽ: ഗ്രാമപഞ്ചായത്ത് 2026 27 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട വയോജന ഭിന്നശേഷി ഉപകരണ നിർണയ ക്യാമ്പ് മയ്യിൽ ബിആർസിയിൽ വച്ച് നടന്നു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീജ സ്വാഗതം പറഞ്ഞു ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ സിസി വിനോദ് കുമാർ ഉദ്ഘാടനം നിർവഹിച്ചു, വൈസ് പ്രസിഡണ്ട് ശ്രീജിനി എംവി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ രാജേഷ് ആശംസകൾ അർപ്പിച്ചു, ICDS superviser ധന്യാവി എം പരിപാടിക്ക് നന്ദി ആശംസിച്ചു. ക്യാമ്പിൽ CHC മട്ടന്നൂർ ഓർത്തോപീഡിക്സ് ഡോക്ടർ മനോജ് കെ, ഇ എൻ ടി സ്പെഷ്യലിസ്റ്റ് മയ്യിൽ CHC യിലെ ഡോക്ടർ സിനി എന്നിവരുടെ സേവനം ലഭ്യമായി.

Post a Comment