മയ്യിൽ: ഇടൂഴി ഇല്ലം ആയൂർവേദ ഫൗണ്ടേഷൻ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിൻ്റെ നവരാത്രി ആഘോഷം 16 മുതൽ 21 വരെ നടത്തും. ഇടൂഴി ഇല്ലം അങ്കണത്തിൽ വൈകീട്ട് ആറിന് എഴുത്തുകാരൻ സി.വി. ബാലകൃഷ്‌ണൻ ഉദ്ഘാടനം ചെയ്യുo. ചരിത്രകാരൻ കെ.കെ. മാരാർ മുഖ്യാതിഥിയാകും. തുടർന്ന് നൃത്തനൃത്യങ്ങൾ . 17 ന് വൈകീട്ട് സാംസ്‌കാരിക സമ്മേളനവും ആദര സദസ്സും മാധ്യമ പ്രവർത്തകൻ വെങ്കിടേഷ് രാമകൃഷ്‌ണൻ ഉദ്ഘാടനം ചെയ്യും . മുൻ കണ്ണൂർ യൂണിവേഴ്‌സിറ്റി രജിസ്ട്രാർ ഡോ: കെ . എച്ച് സുബ്രഹ്‌മണ്യൻ മുഖ്യാതിഥിയാകും. 18ന് സൗഹൃദ സദസ്സും പുസ്തക പ്രകാശനവും. ഡോ: പി.വി. ധന്യ രചിച്ച വിളക്കിൻ്റെ കാവലാൾ എന്ന നോവൽ സിനിമാ നടൻ മധുപാൽ പ്രകാശനം ചെയ്യും. തുടർന്ന് സംഗീതാർച്ചന, കോൽ തിരുവാതിരക്കളി, ഗുജറാത്തി ഡാൻസ്, ഭരതനാട്യ o , കൈ കൊട്ടിക്കളി, 21 ന് രാവിലെ വിദ്യാരംഭം

Post a Comment