കണ്ണാടിപ്പറമ്പ് :ആനാന്ദാലയം നവരാത്രി ആഘോഷം 11 മുതൽ 21 വരെ നടത്തും. 11 ന് രാവിലെ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്യും. വൈകീട്ട് യുവധാര വയപ്രം, ടീം സരസ് അവതരിപ്പിക്കുന്ന നൃത്ത സംഗീത നിശ . 12 ന് രാത്രി ഏഴിന് സിംഫണി പുല്ലൂപ്പി അവതരിപ്പിക്കുന്ന കലാ സന്ധ്യ. 13 ന് രാത്രി ഏഴിന് രണ താര മാതോടം അവതരിപ്പിക്കുന്ന മെഗാ ഷോ , 14 ന് രാത്രി ഏഴിന് തെരു കലാകൂട്ടായ്മ അവതരിപ്പിക്കുന്ന രംഗോൽസവം. 15 ന് രാത്രി ഏഴിന് സിനി ട്രാക്ക് കലാമേള . 16 ന് രാത്രി ഏഴിന് ചെഗുവേര സെൻ്റർ പൂല്ലൂപ്പിയുടെ കലാസന്ധ്യ. 17 ന് രാത്രി ഏഴിന് പാട്ടരങ്ങ് സന്ധ്യ. 18ന് രാത്രി എട്ടിന് ഭജൻസ്. 19 ന് രാത്രി നവരാത്രി ഫെസ്റ്റ് മെഗാ ഷോ .20ന് വൈകീട്ട് ആറിന് സമാപന സമ്മേളനം . രാത്രി ഏഴിന് കലാസന്ധ്യ തുടർന്ന് നാട്ടരങ്ങ് പാട്ടുകൾ. ഗ്രാമ കേളി കണ്ണാടിപ്പറമ്പ് അവതരിപ്പിക്കുന്ന കലാസന്ധ്യ. എല്ലാ ദിവസവും വൈകീട്ട് ലളിതാ സഹസ്ര നാമം. 21 ന് വിദ്യാരംഭം

Post a Comment