കുറ്റ്യാട്ടൂർ : വിവിധ ശുചിത്വ മാനദണ്ഡങ്ങളിൽ കുറ്റ്യാട്ടൂരിനെ മാതൃകാപരമായ നിലവാരത്തിലേക്ക് ഉയർത്തുന്നതിനായി പ്രൊജക്ട് ബീക്കൺ ടൗൺ പദ്ധതി തുടങ്ങി. ഒക്ടോബർ 12 വരെയാണ് പ്രൊജക്ട് ബീക്കൺ പദ്ധതി. ജില്ലയിലെ ടൗണുകളുടെ ശുചിത്വം, ശാസ്ത്രീയ മാലിന്യ സംസ്കരണം, ഹരിത വൽക്കരണം,പൊതുസൗകര്യങ്ങൾ , സൗന്ദര്യവൽക്കരണം ജനപങ്കാളിത്തം സുസ്ഥിര പരിപാലനം എന്നിവയിൽ ജില്ലാ കളക്ടറുടെ നേതൃത്വത്തിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.
പദ്ധതിയുടെ ഒന്നാം ഘട്ടവുമായി ബന്ധപ്പെട്ട്പ്രകാശനം ചെയ്തു.
സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളിൽ വെച്ചാണ് പ്രോജക്ടിന്റെ തുടക്കം. പ്രസിഡൻ്റ് നിജിലേഷ് പറമ്പൻ ഉദ്ഘാടനo ചെയ്തു. വൈസ് പ്രസിഡൻ്റ് എം.വി സുശീല, സെക്രട്ടറി പി.എം ബിന്ദു എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.

Post a Comment