നാറാത്ത് ഗ്രാമപഞ്ചായത്ത് കൃഷിഭവൻചെണ്ടു മല്ലിക തൈകളുടെ വിതരണo നടത്തി
നാറാത്ത്: ഗ്രാമപഞ്ചായത്ത് കൃഷിഭവൻ ജനകീയാസൂത്രണ പദ്ധതി 2026-27 ഓണത്തിന് ഒരു കൊട്ട പൂവ് പദ്ധതി പ്രകാരമുള്ള ചെണ്ടു മല്ലിക തൈകളുടെ വിതരണ ഉദ്ഘാടനം നടത്തി.
നാറത്ത് കൃഷിഭവനിൽ പഞ്ചായത്ത് പ്രസിഡന്റ് കെ. റഹ്മത്ത് ചടങ്ങ് നിർവ്വഹിച്ചു. വാർഡ് മെമ്പർ പി പി അഷ്‌റഫ് അദ്ധ്യക്ഷത വഹിച്ചു.ചടങ്ങിൽ ബ്ലോക്ക് മെമ്പർ വിഷിജ, മെമ്പർ മിനി എം എന്നിവർ ആശംസ അർപ്പിച്ചു. സംസാരിച്ചു കൃഷി ഓഫീസർ അനുഷ അൻവർ സ്വാഗതവും, കൃഷി അസിസ്റ്റന്റ് സതീഷ് എം വി, നന്ദിയും പറഞ്ഞു.


Post a Comment