കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം നടത്തി. ചട്ടുകപ്പാറ ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന വാർഡുകൾ തമ്മിൽ പെനാൾട്ടി ഷൂട്ടൗട്ട് മത്സരം കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് നിജിലേഷ് പറമ്പൻ ഉദ്ഘാടനവും സമ്മാനദാനവും നിർവ്വഹിച്ചു. ആരോഗ്യം വിദ്യാഭ്യാസം സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എം.പി പങ്കജാക്ഷൻ സ്വാഗതവും വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ടി രാജൻ അധ്യക്ഷതയും വഹിച്ചു.
ശ്രീകണ്ഠപുരം റേഞ്ച് എക്സൈസ് ഓഫീസർ ജോയ് ജോസ് ആശംസ നേർന്നു. ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പി.വി കോമള നന്ദി പറഞ്ഞു. പങ്കെടുത്തവരെല്ലാം ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു കൊണ്ട് പരിപാടി ആരംഭിച്ചു. വാർഡ് 13 ചെമ്മാടം ഒന്നാം സ്ഥാനവും വാർഡ് 14 ചെക്കിക്കുളം രണ്ടാം സ്ഥാനവും കരസ്ഥമാക്കി.





Post a Comment