പടം. 7hari10 നിരന്തോടിലെ ഭിന്നശേഷി ചെറിയാണ്ടി വീട്ടില്‍ ദേവതാരുവിന്റെ ഭിന്നശേഷി സൗഹൃദ ഭവനം സമഗ്ര ശിക്ഷ പദ്ധതിയുടെ നേതൃത്വത്തില്‍ കൈമാറുന്നു
പടം 27-04-2026 ന് മാതൃഭുൂമിയില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ സ്ലഗ്.
മയ്യില്‍: വീട്ടിലും വിദ്യാലയത്തിലും പഠനം മുടങ്ങാതിരിക്കാന്‍ മകന് കൂട്ടിരിക്കുന്ന അമ്മയുടെ കണ്ണീരിന് ആശ്വാസമേകുന്ന ഭിന്നശേഷി സൗഹൃദ ഭവനം യാഥാര്‍ഥ്യമായി. മയ്യില്‍ നിരന്തോടിലെ ചെറിയാണ്ടി വീട്ടിലെ ദേവതാരുവിന്റെയും അമ്മയുടെയും പ്രശ്‌നങ്ങളെ കഴിഞ്ഞ ഏപ്രില്‍ 27-ന് ദേവതാരുവിന് പഠിക്കണം, അമ്മയ്ക്ക് തണലേകാന്‍ എന്ന ശീര്‍ഷകത്തില്‍ മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയാണ് തുണയായത്. സമഗ്ര ശിക്ഷ തളിപ്പറമ്പ് സൗത്ത് ബി.ആര്‍.സി.യുടെ നേതൃത്വത്തില്‍ പദ്ധതി തയ്യാറാക്കി സുമനസ്സുകളുടെ സഹകരണത്തോടെ ഒന്നരമാസത്തിനുള്ളില്‍ ഭവനം ഭിന്നശേഷി സൗഹൃദമാക്കി കൈമാറിയത്. പഠനത്തില്‍ മിടുക്കനും ജന്‍മനാ സെറിബ്രല്‍ പാല്‍സിബാധിതനുമായ ദേവതാരു ചട്ടുകപ്പാറ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒന്‍പതാം തരത്തിലാണ് പഠിക്കുന്നത്. ചക്രകസേരയില്‍ എന്നും വിദ്യാലയത്തിലെത്തുന്ന ദേവതാരുവിനൊപ്പം അമ്മ രഞ്ജിനിയും പോകുകയാണ് പതിവ്. മകന്‍ വളര്‍ന്നതോടെ ശൗചാലയത്തിലെത്തിക്കുന്നതിനും ചക്ര കസേരയിലിരുത്താനും തിരിച്ചിറക്കാനും പഴയതു പോലെ രഞ്ജിനിക്ക് താങ്ങാനാവാത്തതോടെയാണ് ഭിന്നശേഷി സൗഹൃദ ഭവനത്തെ സ്വപ്‌നം കണ്ടിരുന്നത്.
ചട്ടുകപ്പാറ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്റ്റാഫ് കൗണ്‍സില്‍, പൂര്‍വ വിദ്യാലയമായ വേശാല എല്‍.പി. സ്‌കൂള്‍, മറ്റു സ്ഥാപനങ്ങളായ മയ്യില്‍ എം.എം. ടൈല്‍സ്, ഡെക്കാന്‍ അസ്സോസിയേറ്റ്‌സ്, ഐശ്വര്യ ബസ് ട്രാവല്‍സ്, കോര്‍ലാട് സംസ്‌കാര വായനശാല,ഐ.എന്‍.ബി. ബൈക്‌സ്, മയ്യില്‍ മുദ്ര അലൂമിനിയം, പ്രോസ്‌പെരിറ്റി ഫുഡ്‌സ് തുടങ്ങിയവരുടെ സഹകരണത്തോടെയാണ്് പ്രവൃത്തി പൂര്‍ത്തിയാക്കിയത്. ചടങ്ങിന്‍രെ ഉദ്ഘാടനം മയ്യില്‍ പഞ്ചായത്ത് പ്രസിഡന്റ് സി.സി. വിനോദ്കുമാര്‍ നിര്‍വഹിച്ചു. എസ്.എസ്.കെ.ജില്ലാ കോര്‍ഡിനേറ്റര്‍ കെ.വി.ദീപേഷ് അധ്യക്ഷത വഹിച്ചു. ബി.പി.സി. എം.വി. നാരായണന്‍ പദ്ധതി വിശദീകരിച്ചു. ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഡോ.പി.കെ.സഭിത്ത്, എ.ഇ.ഒ. കെ.കെ. രവീന്ദ്രന്‍, പഞ്ചായത്തംഗങ്ങളായ പിട്ടന്‍ രാജേഷ്, ടി.കെ. ബാലകൃഷ്ണന്‍, പ്രഥമാഥ്യാപകന്‍ എം.സി. ശശീന്ദ്രന്‍, പൊതുപ്രവര്‍ത്തകന്‍ എന്‍.പി. ബിജു, പ്രഥമാധ്യാപിക കെ.രാജശ്രീ തുടങ്ങിയവര്‍ സംസാരിച്ചു.
Post a Comment