തളിപ്പറമ്പ്: പോസ്റ്റോഫീസുകൾ ഉൾപ്പടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ കോർപ്പറേറ്റുകൾക്ക് തീറെഴുതുന്ന നടപടികളെ ചെറുക്കാൻ തപാൽ ജീവനക്കാരും ജനങ്ങളും കൈകോർക്കണമെന്ന് ടി.കെ.ഗോവിന്ദൻ മാസ്റ്റർ എം.എൽ.എ. പറഞ്ഞു. ഫെഡറേഷൻ ഓഫ് നാഷണൽ പോസ്റ്റൽ ഓർഗനൈസേഷൻ (എഫ്.എൻ.പി.ഒ.)
കണ്ണൂർ ഡിവിഷണൽ സമ്മേളനം തളിപ്പറമ്പ് വ്യാപാര ഭവനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പോസ്റ്റോഫീസുകൾ ആധുനികവത്കരണത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന ഘട്ടത്തിൽ തന്നെ പോസ്റ്റോഫീസുകൾ അടച്ചുപൂട്ടുന്ന നയം ഒരിക്കലും വെച്ചു പൊറുപ്പിക്കാനാവില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എഫ്. എൻ.പി.ഒ. ഡിവിഷണൽ ചെയർമാൻ വി.പി.ചന്ദ്രപ്രകാശ് അദ്ധ്യക്ഷത വഹിച്ചു.സർക്കിൾ കൺവീനർ കെ.വി.സുധീർ കുമാർ പ്രതിനിധി സമ്മേളനം ഉദ്ഘാടനവും മുഖ്യപ്രഭാഷണവും നടത്തി.സംസ്ഥാന സെക്രട്ടറി കെ. മഹേഷ് ഉപഹാര സമർപ്പണം നടത്തി. സർക്കിൾ അസി.സെക്രട്ടറിമാരായ പി.വി.രാമകൃഷ്ണൻ , ദിനു മൊട്ടമ്മൽ, ഡിവിഷണൽ സെക്രട്ടറിമാരായ ഉണ്ണികൃഷ്ണൻ കാമ്പ്രത്ത്, ഇ മനോജ് കുമാർ, പി.ടി.രന്ദീപ്, ജില്ലാ പ്രസിഡന്റ് കെ.വി. വേണുഗോപാലൻ, വനിത ജില്ലാ കൺവീനർ കെ.സുമ, കരിപ്പാൽ സുരേന്ദ്രൻ , പി.പ്രേമദാസൻ എന്നിവർ പ്രസംഗിച്ചു. സർവ്വീസിൽ നിന്ന് വിരമിച്ച 12 ജീവനക്കാർക്ക് സമ്മേളനം യാത്രയയപ്പ് നൽകി. എം പി. സുധാകരൻ നായർ സ്മാരക എൻഡോവ്മെന്റും പത്താം തരം ഉന്നത വിജയികൾക്കുള്ള പുരസ്കാരങ്ങളും വിതരണം ചെയ്തു. എഫ്.എൻ.പി.ഒ.ഡിവിഷണൽ ചെയർമാൻ വി.പി.ചന്ദ്രപ്രകാശ് രാവിലെ പതാക ഉയർത്തി.
ഡിവിഷണൽ ഭാരവാഹികൾ:
എൻ.എ.പി.ഇ. പോസ്റ്റൽ അസിസ്റ്റന്റ് വിഭാഗം: വി.പി.ചന്ദ്ര പ്രകാശ്(പ്രസിഡന്റ്)
ഉണ്ണികൃഷ്ണൻ കാമ്പ്രത്ത് (സെക്രട്ടറി),.കെ. രാഹുൽ (ട്രഷറർ).
എൻ.യു.പി.ഇ.പോസ്റ്റ് മേൻ - എം.ടി.എസ്. വിഭാഗം: പി.കെ.ഹരിദാസ് (പ്രസിഡന്റ്), കെ.വി.വേണുഗോപാലൻ ( സെക്രട്ടറി), സി.അഷ്റഫ് (ട്രഷറർ). എൻ.യു. ജി.ഡി.എസ്: എം.കെ.ഡൊമിനിക്ക് (പ്രസിഡന്റ്) ദിനു മൊട്ടമ്മൽ (സെക്രട്ടറി),പി.ടി. രന്ദീപ് (ട്രഷറർ)

Post a Comment