Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL പാപ്പിനിശ്ശേരി തുരുത്തിയിൽ മാലിന്യം തള്ളിയതിന് സ്ഥാപനത്തിനും വ്യക്തികൾക്കും 20000 രൂപ പിഴ ചുമത്തി ത. സ്വ. ഭ വ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

പാപ്പിനിശ്ശേരി തുരുത്തിയിൽ മാലിന്യം തള്ളിയതിന് സ്ഥാപനത്തിനും വ്യക്തികൾക്കും 20000 രൂപ പിഴ ചുമത്തി ത. സ്വ. ഭ വ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് പരിധിയിലെ തുരുത്തിയിൽ നടത്തിയ പരിശോധനയിൽ പൊതു സ്വകാര്യ സ്ഥലങ്ങളിൽ റോഡ് വശത്തു മാലിന്യങ്ങൾ തള്ളിയതിന് അഞ്ച് കേസുകളിലായി 20000 രൂപ പിഴ ചുമത്തി. തിരുത്തി റോഡിൽ പ്രവർത്തിച്ചു വരുന്ന ചമ്പക്കര പ്ലൈവുഡ്‌സ് & ബയോ ഫ്യൂവൽസ് എന്ന സ്ഥാപനത്തിൽ നിന്നുള്ള മാലിന്യങ്ങൾ റോഡ് വശത്തു തള്ളിയതിന് സ്ഥാപനത്തിന് 5000 രൂപ പിഴ ചുമത്തി. സ്ഥാപനത്തിൻ്റെ എതിർവശത്തുള്ള സ്വകാര്യ വ്യക്തിയുടെ സ്ഥലത്തും വ്യാപകമായ തോതിൽ പ്ലാസ്റ്റിക് മാലിന്യങ്ങളും സിമന്റ്‌ ചാക്കുകളും കെട്ടിട അവശിഷ്ടങ്ങളും മാലിന്യങ്ങൾ തള്ളി വരുന്നത് ശ്രദ്ധയിൽപ്പെട്ടത് പ്രകാരം സ്ഥലത്തിന്റെ ഉടമയ്ക്കും സ്‌ക്വാഡ് പിഴയിട്ടു. വലിയ തോതിലാണ് സ്ഥലത്തു മാലിന്യങ്ങൾ തള്ളിയിരിക്കുന്നത്. സ്ഥലമുടമയെ കണ്ടെത്തി 5000 രൂപ പിഴ ചുമത്താൻ പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിർദേശം നൽകി. തുരുത്തി റോഡിൽ തന്നെ പല ഇടങ്ങളിൽ നടത്തിയ പരിശോധനയിൽ മാലിന്യങ്ങൾ തള്ളിയതിനു പ്രദീപ്‌ എസ് നായർക്ക് 5000 രൂപയും ആക്രി കച്ചവടം നടത്തി വരുന്ന തമിഴ്നാട് സ്വദേശി ചന്ദ്രഹാസന് 2000 രൂപയും സി കെ ആനന്ദി എന്നവർക്ക് 3000 രൂപയും പിഴ ചുമത്തി. കഴിഞ്ഞ മാസം സ്‌ക്വാഡ് തുരുത്തിയിൽ നടത്തിയ പരിശോധനയിൽ മാലിന്യങ്ങൾ തള്ളിയതിന് 35000 രൂപ പിഴ ഈടാക്കിയിരുന്നു. വരും ദിവസങ്ങളിലും പരിശോധന തുടരും എന്ന് സ്‌ക്വാഡ് അറിയിച്ചു.പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ്‌ പി പി സ്‌ക്വാഡ് അംഗം അലൻ ബേബി, ദിബിൽ സി കെ, പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ സുമിൽ കെ വി തുടങ്ങിയവർ പങ്കെടുത്തു.

0/Post a Comment/Comments