Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL സംസ്ഥാനത്ത് രാത്രി സമയം അര മണിക്കൂർ വരെ ലോഡ് ഷെഡ്ഡിങ്

സംസ്ഥാനത്ത് രാത്രി സമയം അര മണിക്കൂർ വരെ ലോഡ് ഷെഡ്ഡിങ്

സംസ്ഥാനത്ത് രാത്രി സമയം അരമണിക്കൂർ വരെ ലോഡ് ഷെഡ്ഡിങ്. വൈകിട്ട് ആറ് മുതൽ രാത്രി പന്ത്രണ്ട് വരെയാണ് നിയന്ത്രണം. കെഎസ്ഇബി ഉന്നതതലയോഗത്തിലാണ് തീരുമാനം. സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം സർവ്വകാല റെക്കോർഡിലാണ്. ചൂട് അതികഠിനമായി തുടരുന്നതിനിടെ സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപയോഗത്തിൽ വൻ കുതിപ്പാണ്.

വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ അഡിഷ്ണൽ ചീഫ് സെക്രട്ടറി പുനീത് കുമാർ ഐഎസിന്റെ അധ്യക്ഷതയിൽ ഉന്നതല യോഗത്തിന്റെ അനുമതി നൽകി. സ്റ്റേറ്റ് ലോഡ് ഡെസ്പാച്ച് സെന്റർ ചീഫ് എൻജിനീയർക്കാണ് യോഗം അനുമതി നൽകിയത്. സ്ഥിതിഗതികൾ ഉന്നത ഉദ്യോഗസ്ഥരുടെ സംഘം ദിവസവും വിലയിരുത്തണമെന്ന് നിർദേശം. വൈദ്യുതി വാഹന ചാർജിങ് വൈകുന്നേരം ആറു മുതൽ 12 വരെ പൂർണമായും ഒഴിവാക്കി. എസിയുടെ താപനില 24 -26 ഡിഗ്രി സെൽഷ്യസിൽ നിലനിർത്തണമെന്നും നിർദേശം.

0/Post a Comment/Comments