Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL പ്രവാചക ജീവിതം പ്രതിനിധാനം ചെയ്യുക: സയ്യിദ് റാജിഹ് അലി ശിഹാബ് തങ്ങൾ

പ്രവാചക ജീവിതം പ്രതിനിധാനം ചെയ്യുക: സയ്യിദ് റാജിഹ് അലി ശിഹാബ് തങ്ങൾ

കണ്ണാടിപ്പറമ്പ്: വിശ്വാസികൾ എല്ലാരംഗത്തും പ്രവാചക ജീവിതം അനുധാവനം ചെയ്യുന്നവരും കർമ്മ മേഖലകളിൽ പ്രവാചകജീവിതത്തിന്റെ യഥാർത്ഥ പിന്തുടർച്ചക്കാരായിത്തീരണമെന്നും പാണക്കാട് സയ്യിദ് റാജിഹ് അലി ശിഹാബ് തങ്ങൾ ഓർമ്മപ്പെടുത്തി. കണ്ണാടിപ്പറമ്പ് ദാറുൽ ഹസനാത്ത് ഇസ്ലാമിക് കോളേജ് വിദ്യാർത്ഥി യൂണിയൻ അഹ്സാസിന്റെ 2026 - 27 വർഷത്തെ പ്രവർത്തനോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു തങ്ങൾ. സയ്യിദ് അലീ ബാഅലവീ തങ്ങൾ അധ്യക്ഷനായി, കെ.എൻ മുസ്തഫ മുഖ്യപ്രഭാഷണം നിർവഹിച്ചു. കെ പി അബൂബക്കർ ഹാജി. ഖാലിദ് ഹാജി കമ്പിൽ, ഷെരീഫ് മാസ്റ്റർ, മുഹമ്മദ് കുഞ്ഞി മാസ്റ്റർ, ആലി ഹാജി, അനസ് ഹുദവി, അബ്ദുറഹിമാൻ ഹാജി, ഇ വി മുഹമ്മദ്, ഡോ:താജുദ്ദീൻ വാഫി അബ്ദുൽ അസീസ് ബാഖവി, എം വി ഹുസൈൻ തുടങ്ങിയവർ പങ്കെടുത്തു, സയ്യിദ് അമീൻ തങ്ങൾ എറണാകുളം സ്വാഗതവും സൽമാൻ വെങ്ങപ്പള്ളി നന്ദിയും രേഖപ്പെടുത്തി.

0/Post a Comment/Comments