മയ്യില്‍: ഇടതുപക്ഷ സര്‍ക്കാരിന്റെ വികസന കാഴ്ചപ്പാടിന്റെ ഉദാഹരണമാണ് പതിനഞ്ച് വര്‍ഷക്കാലമായി ഇടിഞ്ഞു വീഴാറായ ഇടുങ്ങിയ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന മയ്യില്‍ പോലീസ് സ്‌റ്റേഷനെന്ന് കെ.പി.സി.സി. അംഗം മുഹമ്മദ് ബളാത്തൂര്‍ പറഞ്ഞു. ഏഴ് മാസം മുമ്പ് മയ്യിലും പിണറായിയിലും പോലീസ് സ്‌റ്റേഷന് തറക്കല്ലിട്ടിരുന്നെങ്കിലും കഴിഞ്ഞ ദിവസം പിണറായി സ്റ്റേഷന്‍ മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചിരുന്നു. പോലീസ് സ്‌റ്റേഷന്‍ കെട്ടിടം പ്രവൃത്തി നടത്തുന്നതിനായി കൊളച്ചേരി ബ്ലോക്ക് കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം.
ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ.പി.ശശിധരന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം മോഹനന്‍ മൂത്തേടത്ത്, ഡി.സി.സി. സെക്രട്ടറി കെ.എം.ശിവദാസന്‍, യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് അമല്‍ കുറ്റിയാട്ടൂര്‍, കെ.സി.രാജന്‍, സി എച്ച് മൊയ്തീന്‍കുട്ടി, വി.പത്മനാഭന്‍, സുശാന്ത് മഠപ്പുരക്കല്‍, മോഹനന്‍ അളോറ, ഷാഫി കോറളായി തുടങ്ങിയവര്‍ സംസാരിച്ചു.

Post a Comment