മയ്യില്‍: ഭിന്നശേഷി വിദ്യാര്‍ഥികളുടെ സാമ്പത്തികാനുകൂല്യം പെട്ടെന്ന് വിതരണം ചെയ്യാനുള്ള സാഹചര്യം ഉണ്ടാക്കുമെന്ന് മയ്യില്‍ പഞ്ചായത്ത് പ്രസിഡന്റ് സി.സി. വിനോദ്കുമാര്‍ പറഞ്ഞു. തളിപ്പറമ്പ് സൗത്ത് ബ്ലോക്ക് റിസേഴ്‌സ് സെന്റര്‍ ഉപജില്ലാ തലത്തില്‍ ശയ്യാവലംബരായ ഭിന്നശേഷി വിദ്യാര്‍ഥികളുടെ ദ്വിദിന ക്യാമ്പ് സഹവാസ ക്യാമ്പിന്റെ സമാപന പരിപാടിയുടെ ഉദ്ഘാടനവും സമ്മാന വിതരണവും നടത്തി സംസാരിക്കുകയായിരുന്നു. മാണിയൂര്‍ സെന്‍ട്രല്‍ എല്‍.പി. സ്‌കൂളില്‍ നടന്ന പരിപാടിയില്‍ ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്തംഗം എ.വി.സൗമിനി അധ്യക്ഷത വഹിച്ചു. ബി.പി.സി.എം.വി. നാരായണന്‍,എം.പി.നഫീറ,മാണുക്കര ബാബുരാജ്, മാനേജര്‍ ചെറ്റൂടന്‍ മോഹനന്‍, എം.ധന്യ,കെ.റജിന്‍, എം. രാഹുല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Post a Comment