Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL അജ്മീർ ഖാജാ തങ്ങൾ ആണ്ടും അനുസ്മരണ സംഗമവും നടത്തി

അജ്മീർ ഖാജാ തങ്ങൾ ആണ്ടും അനുസ്മരണ സംഗമവും നടത്തി

നൂഞ്ഞേരി: പ്രമുഖ സൂഫിവര്യനും പണ്ഡിതനുമായ ആർ അബ്ദുൽ ഖാദർ മുസ്ലിയാർ (പുല്ലൂക്കര ഉസ്താദ്) സ്മാരക സ്ഥാപനം മർകസുൽ ഹുദയുടെ സ്ഥാപിതകാലം മുതൽ ഉപാധ്യക്ഷൻ ആയിരുന്ന മർഹൂം സി ഇബ് റാഹിം ഹാജി അനുസ്മരണവും മാസത്തിൽ നടന്നുവരുന്ന തഹ് ജീലുൽ ഫുതൂഹ് ആത്മീയ മജ്‌ലിസും അജ്മീർ ഖാജാ തങ്ങൾ ആണ്ടും നൂഞ്ഞേരി മർകസുൽ ഹുദയിൽ നടന്നു. സയ്യിദ് ശംസുദ്ദീൻ ബാ അലവി മുത്തുക്കോയ തങ്ങൾ, അബ്ദുൽ റശീദ് ദാരിമി, അബ്ദുല്ല സഖാഫി മഞ്ചേരി, പി കെ അബ്ദുൽ റഹ്മാൻ മാസ്റ്റർ, ഇ വി അബ്ദുൽ ഖാദർ ഹാജി, നസീർ സഅദി കയ്യങ്കോട്, അബ്ദുൽ ലത്തീഫ് കെ,മുഹമ്മദ് ശഫീഖ് സഖാഫി, മുസ്തഫ സഖാഫി ചേലേരി,അഹ്മദ് സഖാഫി,സിസി കുഞ്ഞഹമ്മദ് ഹിശാമി പങ്കെടു ത്തു. നൂർ മുഹമ്മദ് മിസ്ബാഹി പ്രാപ്പൊയിൽ സമാപന പ്രാർത്ഥനക്ക് നേതൃത്വം നൽകി.

0/Post a Comment/Comments