എന്‍.എസ്. എസ്. സപ്തദിന ക്യാമ്പ് സമാപിച്ചു
പടം.2hari20 മയ്യില്‍ ഇടൂഴി മാധവന്‍ നമ്പൂതിരി സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ്.സപ്തദിന ക്യാമ്പ് സമാപനം മയ്യില്‍ പഞ്ചായത്ത് പ്രസിഡന്റ് സി.സി.വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.
മയ്യില്‍:ഇടൂഴി മാധവന്‍ നമ്പൂതിരി സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസ്. സപ്തദിന ക്യാമ്പ സമാപിച്ചു. ചെക്കിക്കുളം രാധാകൃഷ്ണ എ.യു.പി. സ്‌കൂളില്‍ യുവത ഗ്രാമതയുടെ സമഗ്രതക്കായ് എന്ന മുദ്രവാക്യമുയര്‍ത്തിയാണ് ക്യാമ്പ സംഘടിപ്പിച്ചത്. ഡിജിറ്റല്‍ കൂട്ടുകാര്‍, കരുതല്‍ കവചം, ലഹരിക്കെതിരെ നാടുണരട്ടെ, വിത്തും കൈകോട്ടും, മണ്ണും മനുഷ്യനും പ്രാദേശിക ചരിത്ര രചന തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തനങ്ങള്‍ നടന്നു. സമാപന ചടങ്ങ് മയ്യില്‍ പഞ്ചായത്ത് പ്രസിഡന്റ് സി.സി. വിനോദ് കുമാര്‍ ഉ്ദഘാടനം ചെയ്തു. കുറ്റിയാട്ടൂര്‍ പഞ്ചായത്തംഗം കെ. ജനാര്‍ദ്ധനന്‍ അധ്യക്ഷത വഹിച്ചു. ചരിത്ര രേഖ പ്രകാശനം പ്രഥമാധ്യാപിക പി.പി.സജിന നിര്‍വഹിച്ചു. പി.പി.അഷിക റിപ്പോര്‍ട്ടവതരിപ്പിച്ചു. പ്രിന്‍സിപ്പല്‍ പി.വി.മനോജ്,കെ.വി.ശ്രീജയ,കെ. അജയകുമാര്‍, കെ.കെ. ജിഷ, കെ.കെ. ദീപ തുടങ്ങിയവര്‍ സംസാരിച്ചു.
Post a Comment