Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL സർവ്വോദയ മണ്ഡലം ഗാന്ധി വിചാര സദസ്സ് നടത്തി

സർവ്വോദയ മണ്ഡലം ഗാന്ധി വിചാര സദസ്സ് നടത്തി

തളിപ്പറമ്പ്: കേരള സർവ്വോദയ മണ്ഡലം കണ്ണൂർ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ തളിപ്പറമ്പ് മൂത്തേടത്ത് ഹയർ സെക്കന്ററി സ്കൂൾ ഹാളിൽ ഗാന്ധി ജയന്തി മസാചരണത്തിന്റെ ഭാഗമായി "ഗാന്ധി വിചാര സദസ്സ് " സംഘടിപ്പിച്ചു. പ്രമുഖ വിദ്യാഭ്യാസ വിചക്ഷണൻ ഡോ: വിജയൻ ചാലോട് ഉദ്ഘാടനം ചെയ്തു. "ഗാന്ധിജിയും ജനാധിപത്യ ഇന്ത്യയും" എന്ന വിഷയം അവതരിപ്പിച്ചു.

സംഘാടക സംഘം ചെയർമാൻ പി.ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ചു.പ്രൊഫ.എം. പി. ലക്ഷ്മണൻ ഗാന്ധിജി അനുസ്മരണ പ്രഭാഷണം നടത്തി. സർവ്വോദയ മണ്ഡലം കണ്ണൂർ ജില്ലാ പ്രസിഡന്റ്‌ ടി. പി. ആർ.നാഥ്, ജില്ലാ സെക്രട്ടറി രാജൻ തീയറേത്ത്, സർവ്വോദയ മണ്ഡലം ജില്ലാ ജോ. സെക്രട്ടറി ദിനു മൊട്ടമ്മൽ,സംഘാടക സംഘം ജനറൽ കൺവീനർ ഇ.ടി.രാജീവൻ,കൺവീനർ ഐ.വി. കുഞ്ഞിരാമൻ എന്നിവർ പ്രസംഗിച്ചു.

0/Post a Comment/Comments