Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL അര ക്വിന്റൽ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടികൂടി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

അര ക്വിന്റൽ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടികൂടി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് മയ്യിൽ ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ മയ്യിൽ ട്രേഡിങ് കമ്പനി എന്ന സ്ഥാപനത്തിൽ നിന്നും അര ക്വിന്റൽ നിരോധിത  ഒറ്റ തവണ ഉപയോഗ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടികൂടി. 46 കിലോ നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകളും 10 കിലോ ഗാർബജ് ബാഗുകളുമാണ് പിടികൂടിയത്. വിൽപ്പനയ്ക്കായി സംഭരിച്ചു വച്ച ഉൽപ്പന്നങ്ങളാണ് പിടിച്ചെടുത്തത്. പിടിച്ചെടുത്ത വസ്തുക്കൾ മയ്യിൽ ഗ്രാമപഞ്ചായത്ത് കാര്യാലയത്തിലേക്ക് കൈമാറി. സ്ഥാപനത്തിന് 10000 രൂപ പിഴ ചുമത്തുകയും തുടർ നടപടികൾ സ്വീകരിക്കാൻ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിർദേശം നൽകുകയും ചെയ്തു. പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ്‌ പി പി, സ്‌ക്വാഡ് അംഗങ്ങൾ അലൻ ബേബി, ദിബിൽ സി കെ, മയ്യിൽ ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ദിവാകരൻ കെ, ഹെഡ് ക്ലാർക്ക് പ്രദീപ്‌ കുമാർ, ക്ലാർക്ക് വിനോദ് ടി വി  തുടങ്ങിയവർ പങ്കെടുത്തു

0/Post a Comment/Comments