കണ്ണാടിപ്പറമ്പ്: തിരുവനന്തപുരം. ഐ. ഐ.എസ്. ഇ .ആർ നിന്നും കെമിസ്ട്രിയിൽ പി. എച്ച്. ഡി നേടിയ കണ്ണാടിപ്പറമ്പ് പുലുപ്പി കോട്ടാഞ്ചേരി കാടൻമാർ വീട്ടിൽ രാജൻ്റെയും വി.അനിതയുടെയും മകളായ ഡോ.ദേവിക രാജനെയും ശ്രീപുരം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പ്ലസ്ടു ഐ. എസ്. സി. സിലബസിൽ 94 % മാർക്ക് നേടിയ എം.വി സുജീഷ്, സിന്ധു സുജീഷിൻ്റെയും മകളായ അഞ്ജലി സുജീഷിനെയും അഴിക്കോട് എം.എൽ.എ കെ.വി.സുമേഷ് വീട്ടിൽ നേരിട്ടെത്തി അനുമോദിച്ചു. ചടങ്ങിൽ സി.പി.എം മയ്യിൽ ഏരിയ കമ്മിറ്റിയംഗം കെ. ബൈജു, എ.വി. ശ്രീജിത്ത്, മടപ്പുരയ്ക്കൽ ദാസൻ, എം.വി. സുഖീഷ്, അനിത രാജൻ, ശ്രുതി സുഖീഷ് തുടങ്ങിയവർ പങ്കുചേർന്നു.

Post a Comment