റോഡരികിലെ ചെളിക്കുഴിയില്‍ സ്‌കൂട്ടര്‍ വീണ് സ്ത്രീക്ക് പരിക്ക്
മയ്യില്‍: കനത്ത മഴയില്‍ മകനോടൊപ്പം യാത്ര ചെയ്യവെ റോഡരികിലെ കുഴിയില്‍ സ്‌കൂട്ടര്‍ വീണ് സ്ത്രീക്ക് ഗുരുതര പരിക്ക്. മയ്യില്‍ കണ്ടക്കൈ റോഡ് കവലയിലെ റോഡരികിലെ കുഴിയിലാണ് വാരം സഫ്‌വ മസ്ജിദിന് സമീപത്തെ കടൂര്‍ ഹൗസില്‍ കെ.കെ.റഷീദ( 47)ക്ക് സാരമായ പരിക്കേറ്റത്.സ്‌കൂട്ടര്‍ ഓടിച്ചിരുന്ന സഹീദിനും പരിക്കേറ്റു. പാവന്നൂര്‍ മെട്ടയിലെ സഹോദരിയുടെ വീട്ടില്‍ നിന്ന് വ്യാഴാഴ്ച രാത്രി ഏഴിന് മടങ്ങവെയാണ് സംഭവം. സ്‌കൂട്ടര്‍ ഭാഗികമായി തകര്‍ന്നു.വലതു കൈ ഒടിഞ്ഞ റഷീദയെ ഉടന്‍ കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിലെത്തിച്ച് ശസ്ത്രക്രിയ നടത്തി. കണ്ടക്കൈ റോഡില്‍ പൈപ്പ് ലൈനിനായെടുത്ത കുഴിയില്‍ നേരത്തേയും നിരവധി അപകടങ്ങള്‍ നടന്നിട്ടുണ്ട്.
Post a Comment