ഡോ.ഹാരിസിനെതിരെ നടപടിയെടുക്കാനുള്ള നീക്കം ചെറുക്കണം: ചേതന
മയ്യില്‍: തിരുവനന്തപുരം മെഡിക്കല്‍ കോളജിന്റെ അപര്യാപ്തതകള്‍ക്കെതിരെ ശബ്ദിച്ച ഡോ.ഹാരിസിനെതിരെ നടപടിയെടുക്കാനുള്ള നീക്കം ചെറുക്കണമെന്ന് മയ്യില്‍ ചേതന ഫിലിം ആന്‍ഡ് കള്‍ച്ചറല്‍ സൊസൈറ്റി ആവശ്യപ്പെട്ടു. ആരോഗ്യ മേഖലക്ക്് സമാനമായ സാഹചര്യമാണ് വിദ്യാഭ്യാസ രംഗത്തുമെന്നും പഠന ബോധന പ്രവര്‍ത്തനങ്ങളുടെ കുറവും അനൗപചാരിക പ്രവര്‍ത്തനങ്ങളുടെ ആധിക്യവുമാണ് പ്രധാന പ്രശ്‌നമെന്നും യോഗം വിലയിരുത്തി. വ്യവസ്ഥാപിത സംഘടനകള്‍ സര്‍ക്കാരിന്റെ കുഴലൂത്തുകാര്‍ മാത്രമായി മാറുകയാണെന്നും യോഗം ആരോപിച്ചു. സി.രഘുനാഥ് അധ്യക്ഷത വഹിച്ചു.
Post a Comment